വ​ഞ്ച​നാ ദി​നം ആ​ച​രി​ച്ചു
Monday, May 25, 2020 11:31 PM IST
ക​ൽ​പ്പ​റ്റ: സ​ർ​ക്കാ​രി​ന്‍റെ നാ​ലാം വാ​ർ​ഷി​ക ദി​ന​ത്തി​ൽ അ​വ​രു​ടെ പ്ര​ക​ട​ന പ​ത്രി​ക ക​ത്തി​ച്ച് മ​ദ്യ വി​രു​ദ്ധ ജ​ന​കീ​യ മു​ന്ന​ണി വ​ഞ്ച​നാ ദി​ന​മാ​യി ആ​ച​രി​ച്ചു. മ​ദ്യ​ത്തി​ന്‍റെ ല​ഭ്യ​ത​യും ഉ​പ​യോ​ഗ​വും കു​റ​ച്ചു​കൊ​ണ്ടു​വ​രു​ന്ന ന​യ​മാ​ണ് സ്വീ​ക​രി​ക്കു​ക​യെ​ന്നാ​ണ് 2016 ലെ ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ ജ​ന​ങ്ങ​ളോ​ട് ഇ​ട​തു മു​ന്ന​ണി പ​റ​ഞ്ഞ​ത്. മ​ദ്യ​ത്തി​നെ​തി​രെ യു​ള്ള ബോ​ധ​വ​ൽ​ക്ക​ര​ണം എ​ട്ട് മു​ത​ൽ 12 വ​രെ ക്ലാ​സ്‌​സു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്നും പ​റ​ഞ്ഞി​രു​ന്നു.
ഇ​തി​നെ​ല്ലാം വി​രു​ദ്ധ​മാ​യാ​ണ് കേ​ര​ള​ത്തി​ലു​ട​നീ​ളം ബാ​റു​ക​ളും ബീ​വ​റേ​ജ് ഒൗ​ട്ട് ലെ​റ്റു​ക​ളും തു​ട​ങ്ങി​യി​ട്ടു​ള്ള​ത്. ജി​ല്ല​യു​ടെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ന്ന വ​ഞ്ച​നാ​ദി​ന​ത്തി​ന് സി​സ്റ്റ​ർ ജോ​വി​റ്റ, അ​ബു​ഗൂ​ഡ​ലാ​യ്, ഫാ. ​ജോ​ണ്‍ വെ​ട്ടി​ക്ക​മൂ​ല, മു​ഹ​മ്മ​ദ് അ​ഷ്റ​ഫ്, പി.​എ. ജ​യിം​സ്, പി.​വി.​എ​സ്. മൂ​സ, ശ​ശി ചേ​രി​യം​കൊ​ല്ലി, സി​സ്റ്റ​ർ മേ​രി, എ​ൻ.​യു. ബേ​ബി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.