മാ​ൻ​വേ​ട്ട: മൂ​ന്നുപേ​ർ വ​നം വ​കു​പ്പി​ൽ കീ​ഴ​ട​ങ്ങി
Thursday, May 28, 2020 11:31 PM IST
കാ​ട്ടി​ക്കു​ളം: അ​പ്പ​പ്പാ​റ സെ​ക്ഷ​നി​ലെ ഭാ​ർ​ഗി​രി എ​സ്റ്റേ​റ്റി​ന് സ​മീ​പം മാ​നി​നെ വേ​ട്ട​യാ​ടി​യ സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ർ വ​നം​വ​കു​പ്പി​ൽ കീ​ഴ​ട​ങ്ങി. തോ​ൽ​പ്പെ​ട്ടി ന​രി​ക്ക​ല്ല് സ്വ​ദേ​ശി​ക​ളാ​യ വ​ട​ക്കേ​ക്ക​ര സെ​യ്ത​ല​വി(43), വി​ള​ഞ്ഞി പു​ലാ​ൻ നൗ​ഷാ​ദ്(33), അ​ബ്ദു​ൾ റ​ഹീം ചേ​ർ​കാ​ട്ടി​ൽ(35) എ​ന്നി​വ​രാ​ണ് കീ​ഴ​ട​ങ്ങി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 20 ന് ​ന​രി​ക്ക​ല്ല് ഷാ​ഫി പി​ടി​യി​ലാ​യി​രു​ന്നു. മ​റ്റു​ള്ള​വ​ർ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.
തു​ട​ർ​ന്ന് ബു​ധാ​നാ​ഴ്ചയാ​ണ് മാ​ന​ന്ത​വാ​ടി ഡി​വി​ഷ​നി​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സി​ൽ പ്ര​തി​ക​ൾ കീ​ഴ​ട​ങ്ങി​യ​ത്.