വ​ള്ളി​യൂ​ർ​ക്കാ​വ് മേ​ൽ​ശാ​ന്തി​യു​ടെ വീ​ട്ടി​ൽ മോ​ഷ​ണം: പ​ണ​വും സ്വ​ർ​ണവും ന​ഷ്ട​പ്പെ​ട്ടു
Friday, May 29, 2020 11:34 PM IST
മാ​ന​ന്ത​വാ​ടി: വ​ള്ളി​യൂ​ർ​ക്കാ​വ് ക്ഷേ​ത്രം മേ​ൽ​ശാ​ന്തി ശ്രീ​ജേ​ഷ് ന​ന്പൂ​തി​രി​യു​ടെ വീ​ട്ടി​ൽ മോ​ഷ​ണം. വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന എ​ട്ട് പ​വ​നോ​ളം സ്വ​ർ​ണ്ണാ​ഭ​ര​ണ​വും 60,000 രൂ​പ​യും ന​ഷ്പ്പെ​ട്ട​താ​യി വീ​ട്ടു​കാ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​ഞ്ഞു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മോ​ഷ​ണ​വി​വ​രം വീ​ട്ടു​കാ​ർ അ​റി​യു​ന്ന​ത്. വീ​ട്ടു​കാ​ർ സ​മീ​പ​ത്തെ ത​റ​വാ​ട് വീ​ട്ടി​ലാ​യി​രു​ന്നു. രാ​വി​ലെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ മു​ൻ വാ​തി​ലി​ന്‍റെ പൂ​ട്ട് പൊ​ളി​ച്ച​നി​ല​യി​ലാ​യി​രു​ന്നു. അ​ടു​ക്ക​ള ഭാ​ഗ​ത്താ​യി സൂ​ക്ഷി​ച്ചി​രു​ന്ന പ​ണ​വും സ്വ​ർ​ണ്ണ​വു​മാ​ണ് മോ​ഷ​ണം പോ​യ​ത്. മാ​ന​ന്ത​വാ​ടി പോ​ലീ​സ് ഇ​ൻ​സ്പെ​ക​ർ അ​ബ്ദു​ൾ ക​രീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡോ​ഗ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.