കാ​ലു​കൊ​ണ്ട് പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന സാ​നി​റ്റൈ​സ​ർ യ​ന്ത്രം
Saturday, May 30, 2020 11:21 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: കോ​വി​ഡ്-19​നെ ചെ​റു​ക്കാ​ൻ സാ​നി​റ്റൈ​സ​റി​ന്‍റെ ഉ​പ​യോ​ഗം കാ​ലു​കൊ​ണ്ട് സാ​ധ്യ​മാ​കു​ന്ന യ​ന്ത്രം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി.​എ​ൽ. സാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണി​ച്ചി​റ അ​ഞ്ജ​ലി ഇ​ൻ​ഡ​സ്ട്രീ​സ് ഉ​ട​മ ശ്രീ​ജീ​ഷാ​ണ് യ​ന്ത്രം നി​ർ​മി​ച്ച​ത്. കൗ​ണ്‍​സി​ല​ർ വി.​പി. ജോ​സ്, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രാ​യ പി.​എ​സ്. സ​ന്തോ​ഷ്കു​മാ​ർ, പി.​എ​സ്. സു​ധീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.