വ്യാ​ജ സ്വ​ർ​ണം ന​ൽ​കി ത​ട്ടി​പ്പ് ന​ട​ത്തി​യ ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ
Sunday, May 31, 2020 11:05 PM IST
ഗൂ​ഡ​ല്ലൂ​ർ: വ്യാ​ജ സ്വ​ർ​ണം ന​ൽ​കി ത​ട്ടി​പ്പ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ. ദേ​വാ​ല പൊ​ന്നൂ​ർ സ്വ​ദേ​ശി​ക​ളാ​യ ശി​വ​കു​മാ​ർ (44), ച​ന്ദ്ര​ബോ​സ് (47) എ​ന്നി​വ​രെ​യാ​ണ് ദേ​വാ​ല പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ദേ​വാ​ല ഡി​വൈ​എ​സ്പി കാ​ർ​ത്തി​കേ​യ​ന്‍റെ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​വ​ർ കോ​യ​ന്പ​ത്തൂ​ർ സ്വ​ദേ​ശി ഷാ​ജ​ഹാ​നെ​യാ​ണ് വ്യാ​ജ സ്വ​ർ​ണം ന​ൽ​കി ക​ബ​ളി​പ്പി​ച്ചി​രു​ന്ന​ത്. ഒ​രു ല​ക്ഷം രൂ​പ ഇ​യാ​ളി​ൽ നി​ന്ന് കൈ​വ​ശ​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഷാ​ജ​ഹാ​ൻ ദേ​വാ​ല പോ​ലീ​സി​ന് പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.