വ​ർ​ഷ​കാ​ല​ത്തെ അ​ത്യാ​ഹി​ത​ങ്ങ​ൾ നേ​രി​ടാ​ൻ ജാ​ഗ്ര​താ സം​ഘ​ങ്ങ​ൾ രൂ​പീ​ക​രി​ക്കും
Tuesday, June 2, 2020 11:25 PM IST
ക​ൽ​പ്പ​റ്റ: വ​ർ​ഷ​കാ​ല​ത്തെ അ​ത്യാ​ഹി​ത​ങ്ങ​ൾ നേ​രി​ടാ​നാ​യി ജി​ല്ല​യി​ൽ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ജാ​ഗ്ര​താ സം​ഘ​ങ്ങ​ൾ രൂ​പീ​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ മ​ഴ​ക്കാ​ല മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​ളി​ച്ചു ചേ​ർ​ത്ത സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. യോ​ത്തി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ.​ഇ​ള​ങ്കോ സ​ന്നി​ഹി​ത​നാ​യി​രു​ന്നു. സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ നീ​തി അ​യോ​ഗി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു. മി​ക​ച്ച പ്ര​വ​ർ​ത്ത​നം പ​രി​ഗ​ണി​ച്ചു​കൊ​ണ്ട് മാ​തൃ സം​ഘ​ട​ന​യെ തീ​രു​മാ​നി​ക്കും. മ​ഴ​ക്കാ​ല ര​ക്ഷാ പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഘ​ട​ന​ക​ൾ​ക്ക് അ​ത്യാ​വ​ശ്യ സാ​ധ​ന സാ​മ​ഗ്രി​ക​ൾ ല​ഭ്യ​മാ​ക്കും.
കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രോ​ഗ വ്യാ​പ​ന ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളു​ടെ എ​ണ്ണം പ​ര​മാ​വ​ധി കു​റ​യ്ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ളാ​ണ് ജി​ല്ലാ​ഭ​ര​ണ​കൂ​ടം ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ള്ള​ത്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ പ്ര​ള​യ ബാ​ധി​ത​മാ​യ പ്ര​ദേ​ശ​ങ്ങ​ളു​ടെ​യും ക്യാ​ന്പു​ക​ളി​ൽ ക​ഴി​ഞ്ഞ​വ​രു​ടെ​യും പ​ട്ടി​ക താ​ലൂ​ക്ക് അ​ടി​സ്ഥാ​ന​ത്തി​ൽ സ​മാ​ഹ​രി​ക്കു​ന്നു​ണ്ട്. ബ​ന്ധു ഗൃ​ഹ​ങ്ങ​ളി​ലേ​ക്ക് മാ​റി താ​മ​സി​ക്കാ​ൻ സ​ന്ന​ദ്ധ​ത​യു​ള്ള​വ​രു​ടെ പ​ട്ടി​ക​യും ത​യാ​റാ​ക്കു​ന്നു​ണ്ട്. ക്യാ​ന്പു​ക​ൾ തു​ട​ങ്ങു​ക​യാ​ണെ​ങ്കി​ൽ ആ​രോ​ഗ്യ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത് സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചു​കൊ​ണ്ടാ​വും പ്ര​വ​ർ​ത്തി​ക്കു​ക. ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യു​ടെ ടീ​മി​നെ ജി​ല്ല​യ്ക്കാ​യി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഫ​യ​ർ​ഫോ​ഴ്സ്, പോ​ലീ​സ് എ​ന്നി​വ​യു​ടെ സം​ഘ​ങ്ങ​ളും ദു​ര​ന്ത​ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ആ​വ​ശ്യ​മാ​യ മ​റ്റ് മേ​ഖ​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ക്കും. പോ​ലീ​സി​ന്‍റെ ടീ​മി​ന് ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശീ​ല​നം ല​ഭ്യ​മാ​ക്കു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു. പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് 16 അം​ഗ​ങ്ങ​ള​ട​ങ്ങി​യ നാ​ല് ന​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ സ​ജ്ജ​മാ​യി ഉ​ണ്ടാ​കും.
ദു​ര​ന്ത സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ പോ​ലീ​സ് ഒൗ​ട്ട്പോ​സ്റ്റു​ക​ൾ സ്ഥാ​പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ഡി​എ​മ്മി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ഇ. ​മു​ഹ​മ്മ​ദ് യൂ​സ​ഫ്, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ (ദു​ര​ന്ത നി​വാ​ര​ണം) കെ. ​അ​ജീ​ഷ് എ​ന്നി​വ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.