സ്റ്റാർസ് ദു​ര​ന്ത​നി​വാ​ര​ണസേ​ന രൂ​പീ​ക​രി​ച്ചു
Sunday, June 28, 2020 11:24 PM IST
പു​ൽ​പ്പ​ള്ളി: സി​എം​ഐ കോ​ഴി​ക്കോ​ട് പ്രൊ​വി​ൻ​സി​ന്‍റെ സാ​മൂ​ഹ്യ സം​ഘ​ട​ന​യാ​യ സ്റ്റാ​ർ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​യ​നാ​ട് ജി​ല്ല​യി​ൽ ദു​ര​ന്ത നി​വാ​ര​ണ സേ​ന രൂ​പീ​ക​രി​ച്ചു. പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് കൂ​ടി​യ യോ​ഗം സ്റ്റാ​ർ​സ് ഡ​യ​റ​ക്ട​ർ ഫാ.​ജോ​സ് പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം മ​ണി ഇ​ല്ല്യ​ന്പ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല​യി​ൽ കൂ​ടു​ത​ൽ ദു​ര​ന്ത​സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ദു​ര​ന്ത നി​വാ​ര​ണ സേ​ന യൂ​ണി​റ്റു​ക​ൾ രൂ​പീ​ക​രി​ക്കു​ന്ന​തി​നും സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ചേ​ർ​ന്ന് ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​ന​ങ്ങ​ൾ ദു​ര​ത്ത നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു വേ​ണ്ട ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നും സ്റ്റാ​ർ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണെ​ന്ന് അ​റി​യി​ച്ചു. സ്റ്റാ​ർ​സ് കോ​ഡി​നേ​റ്റ​ർ ജോ​ർ​ജ് കൊ​ല്ലി​യി​ൽ, ജി​ജോ കാ​ര​യ്ക്കാ​മ​ല, അ​ജ​യ് വേ​ലി​യ​ന്പം, ഷെ​ബി​ൻ പെ​രു​വ​ക, പ്രി​ത്യു​ഷ് ക​മ്മ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.