ബ​ത്തേ​രി​യി​ൽ ഇ​ന്നു​മു​ത​ൽ ട്രാ​ഫി​ക് സം​വി​ധാ​നം ക​ർ​ശ​ന​മാ​ക്കും
Tuesday, June 30, 2020 11:48 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ബ​ത്തേ​രി​യി​ൽ ഇ​ന്നു മു​ത​ൽ ട്രാ​ഫി​ക് സം​വി​ധാ​നം ക​ർ​ശ​ന​മാ​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി.​എ​ൽ. സാ​ബു അ​റി​യി​ച്ചു. ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടേ​യും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടേ​യും യോ​ഗ​ത്തി​ന്‍റെ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് ട്രാ​ഫി​ക് സം​വി​ധാ​നം ക​ർ​ശ​ന​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.
കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പോ​ലീ​സ് സാ​ന്നി​ധ്യം ട്രാ​ഫി​ക് മേ​ഖ​ല​യി​ൽ കു​റ​ഞ്ഞ​തി​നാ​ൽ ക്ര​മീ​ക​ര​ണം താ​ളം തെ​റ്റി​യി​രി​ക്കു​ക​യാ​ണ്. വാ​ഹ​ന​വു​മാ​യി എ​ത്തു​ന്ന​വ​ർ പ​ര​മാ​വ​ധി പേ ​ആ​ൻ​ഡ് യൂ​സ് പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം. ടൗ​ണി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്ക് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന ഡി​ജി​റ്റ​ൽ സ്റ്റി​ക്ക​ർ ഓ​ട്ടോ​റി​ക്ഷ​ക​ളി​ൽ കാ​ണു​ന്ന വി​ധ​ത്തി​ൽ പ​തി​ച്ചി​രി​ക്ക​ണം.