ക​ച്ച​വ​ട​ക്കാ​രു​ടെ വാ​ട​ക ഒ​ഴി​വാ​ക്കി കൊ​ടു​ക്കാ​ൻ ഉ​ട​മ​ക​ൾ ത​യാ​റാ​വ​ണ​മെ​ന്ന്
Tuesday, July 7, 2020 11:12 PM IST
മാ​ന​ന്ത​വാ​ടി: ലോ​ക് ഡൗ​ണ്‍ കാ​ല​യ​ള​വി​ൽ പൂ​ർ​ണ​മാ​യി അ​ട​ച്ചി​ടേ​ണ്ടി വ​ന്ന ക​ച്ച​വ​ട​ക്കാ​രു​ടെ വാ​ട​ക ഒ​ഴി​വാ​ക്കി കൊ​ടു​ക്കാ​ൻ കെ​ട്ടി​ട​മു​ട​മ​ക​ൾ ത​യാ​റാ​ക​ണ​മെ​ന്ന് മാ​ന​ന്ത​വാ​ടി മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പ​ല കെ​ട്ടി​ട​മു​ട​മ​ക​ളും വാ​ട​ക ര​ണ്ട് മാ​സ​ത്തേ​ത് ഒ​ഴി​വാ​ക്കി കൊ​ടു​ത്തി​ട്ടു​ണ്ട്. അ​വ​രു​ടെ ന​ട​പ​ടി സ്വാ​ഗ​താ​ർ​ഹ​മാ​ണ്. പ്ര​സി​ഡ​ന്‍റ് കെ. ​ഉ​സ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​വി. മ​ഹേ​ഷ്, എ​ൻ.​പി. ഷി​ബി, എം.​വി. സു​രേ​ന്ദ്ര​ൻ, എ​ൻ.​വി. അ​നി​ൽ​കു​മാ​ർ, എം.​കെ. ഷി​ഹാ​ബു​ദ്ദീ​ൻ, കെ.​എ​ക്സ്. ജോ​ർ​ജ്, സി.​കെ. സു​ജി​ത്, ഇ.​എ. നാ​സി​ർ, കെ. ​ഷാ​നു, ജോ​ണ്‍​സ​ണ്‍ ജോ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.