കാ​ട്ട​ന​ശ​ല്യം: കി​സാ​ൻ കോ​ണ്‍​ഗ്ര​സ് മാ​ർ​ച്ച് ന​ട​ത്തി
Tuesday, July 7, 2020 11:12 PM IST
വൈ​ത്തി​രി: പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്തി​ലെ സേ​ട്ടു​ക്കു​ന്ന്, സു​ഗ​ന്ധ​ഗി​രി, മേ​ൽ​മു​റി പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ർ​ധി​ച്ചു വ​രു​ന്ന കാ​ട്ടാ​ന​ശ​ല്യം പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കി​സാ​ൻ കോ​ണ്‍​ഗ്ര​സ് പൊ​ഴു​ത​ന മ​ണ്ഡ​ലം ക​മ്മി​റ്റി ഇ​ടി​യം​വ​യ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. കി​സാ​ൻ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ജോ​ഷി സി​റി​യ​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി​ബി ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജെ. ജോ​ണ്‍, സു​നീ​ഷ് തോ​മ​സ്, എ​ബി​ൻ മു​ട്ട​പ്പ​ള്ളി, ഷു​ക്കൂ​ർ പാ​ല​ശ്ശേ​രി, സ​ലിം പൊ​ഴു​ത​ന, കെ.​പി. വി​ശ്വ​നാ​ഥ​ൻ, എം. ​സി​ദ്ദീ​ഖ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ബ​ഷീ​ർ അ​നു​സ്മ​ര​ണ​ം നടത്തി

ഏ​ച്ചോം: ബ​ഷീ​ർ അ​നു​സ്മ​ര​ണ​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഏ​ച്ചോം സ​ർ​വോ​ദ​യ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഏ​ച്ചോം ഗോ​പി മാ​ങ്കോ​സ്റ്റി​ൻ തൈ ​ന​ട്ടു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​വി​ൽ​സ​ണ്‍ എ​സ്ജെ, പ്രി​ൻ​സി​പ്പ​ൽ തോ​മ​സ് വി​ഡി, ഡ​യ​റ​ക്ട​ർ ഫാ. ​ബി​ജു എ​സ്ജെ, വി​ജി​ൽ ടി. ​ബേ​ബി എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.