വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി കാ​ർ​ഷി​ക പു​രോ​ഗ​മ​ന​സ​മി​തി
Sunday, July 12, 2020 11:46 PM IST
പു​ൽ​പ്പ​ള്ളി: വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​നെ​തി​രെ വ​നം​വ​കു​പ്പ് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കാ​ർ​ഷി​ക പു​രോ​ഗ​മ​ന​സ​മി​തി പു​ൽ​പ്പ​ള്ളി മേ​ഖ​ല യോ​ഗം ചേ​ർ​ന്നു. ക​ർ​ഷ​ക​ർ​ക്ക് സം​ര​ക്ഷ​ണം ന​ൽ​കാ​ത്ത​പ​ക്ഷം ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ കു​റേ നാ​ളു​ക​ളാ​യി പു​ൽ​പ്പ​ള്ളി, മു​ള്ള​ൻ​കൊ​ല്ലി, പൂ​താ​ടി പ​ഞ്ചാ​യ​ത്തു​ക​ളു​ടെ വ​നാ​തി​ർ​ത്തി​യു​മാ​യി ചേ​ർ​ന്ന് കി​ട​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ൾ എ​ല്ലാം രൂ​ക്ഷ​മാ​യ വ​ന്യ​മൃ​ഗ ശ​ല്ല്യം നേ​രി​ടു​ക​യാ​ണ്. വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ർ​ഷ​ക​ർ​ക്ക് വീ​ടി​ന് പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യു​ന്നി​ല്ല. ഇ​ര​യാ​കു​ന്ന ക​ർ​ഷ​ക​ന് മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം കൊ​ടു​ക്കാ​നും സാ​ധി​ക്കു​ന്നി​ല്ല. ക​ർ​ഷ​ക​ന്‍റെ അ​ധ്വാ​ന​ത്തി​നും ജീ​വ​നും പു​ല്ലു​വി​ല ക​ൽ​പ്പി​ക്കു​ന്ന അ​ധി​കാ​രി​ക​ളു​ടെ ഈ ​നി​സ്സം​ഗ​ത മ​നോ​ഭാ​വ​ത്തി​നെ​തി​രെ കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ചു. കാ​ർ​ഷി​ക പു​രോ​ഗ​മ​ന​സ​മി​തി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ പി.​എം. ജോ​യ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ല ചെ​യ​ർ​മാ​ൻ അ​നീ​ഷ് കെ. ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ത്സ ചാ​ക്കോ, ടി.​പി. ശ​ശി, മാ​ത്യു സ​ക്ക​റി​യ, കു​ഞ്ഞു​മോ​ൻ വെ​ട്ടു​വേ​ലി​ൽ, ബ്ലെ​സ​ൻ ചെ​രി​വു​പു​ര​യി​ടം, ഷാ​ജി മു​ത്തു​വാം​കു​ഴി, കെ.​കെ. നാ​രാ​യ​ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.