ഡി​എം വിം​സ് മെ​ഡി​ക്ക​ൽ കോ​ള​ജ്: പ​ഠ​ന സ​മി​തി സ​ന്ദ​ർ​ശ​നം ഇ​ന്ന്
Sunday, July 12, 2020 11:46 PM IST
ക​ൽ​പ്പ​റ്റ: ഡി​എം​എ​ജ്യു​ക്കേ​ഷ​ൻ ആ​ൻ​ഡ് റി​സ​ർ​ച്ച് ഫൗ​ണ്ടേ​ഷ​നു കീ​ഴി​ൽ മൂ​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ താ​ഴെ അ​ര​പ്പ​റ്റ ന​സീ​റ ന​ഗ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മെ​ഡി​ക്ക​ൽ കോ​ള​ജും അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളും ഏ​റ്റെ​ടു​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് പ​ഠി​ച്ചു റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ന്ന​തി​നു സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച ഏ​ഴം​ഗ സ​മി​തി ഇ​ന്നു സ്ഥ​ല​സ​ന്ദ​ർ​ശ​നം ന​ട​ത്തും. തി​രു​വ​ന​ന്ത​പു​രം ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പ്ര​ഫ.​ഡോ.​വി​ശ്വ​നാ​ഥ​ൻ, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ.​ഡോ. സ​ജീ​ഷ്, അ​സോ​സി​യ​റ്റ് പ്ര​ഫ.​ഡോ.​കെ.​ജി. കൃ​ഷ്ണ​കു​മാ​ർ, കൊ​ല്ലം ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. ഡോ.​അ​ൻ​സാ​ർ, കെഎം​എ​എ​സ്എ​ൽ ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ ന​രേ​ന്ദ്ര​നാ​ഥ​ൻ, മെ​ഡി​ക്ക​ൽ എ​ജ്യു​ക്കേ​ഷ​ൻ ടെ​ക്നി​ക്ക​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ. ​ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ, എ​ൻ​എ​ച്ച്എം ചീ​ഫ് എ​ൻ​ജി​നി​യ​ർ സി.​ജെ. അ​നി​ല എ​ന്നി​വ​ര​ട​ങ്ങു​ന്ന സ​മി​തി​യാ​ണ് പ​ഠ​ന​ത്തി​നു എ​ത്തു​ന്ന​ത്.
മെ​ഡി​ക്ക​ൽ കോ​ള​ജും അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളും കൈ​മാ​റു​ന്ന​തി​നു​ള്ള സ​ന്ന​ദ്ധ​ത ഡി​എം എ​ജ്യു​ക്കേ​ഷ​ൻ ആ​ൻ​ഡ് റി​സ​ർ​ച്ച് ഫൗ​ണ്ടേ​ഷ​ൻ ട്ര​സ്റ്റി ഡോ.​ആ​സാ​ദ് മൂ​പ്പ​ൻ ജൂ​ണ്‍ അ​ഞ്ചി​നു രേ​ഖാ​മൂ​ലം അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് സ​ർ​ക്കാ​ർ ജൂ​ലൈ ര​ണ്ടി​നു പ​ഠ​ന​സ​മി​തി രൂ​പീ​ക​രി​ച്ചു ഉ​ത്ത​ര​വാ​യ​ത്. മെ​ഡി​ക്ക​ൽ കോ​ള​ജി​നോ​ട​നു​ബ​ന്ധി​ച്ചു 700 ഓ​ളം കി​ട​ക്ക സൗ​ക​ര്യ​മു​ള്ള ആ​ശു​പ​ത്രി, ന​ഴ്സിം​ഗ് കോ​ള​ജ്, ഫാ​ർ​മ​സി കോ​ള​ജ്, ആ​സ്റ്റ​ർ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി എ​ന്നി​വ ന​സീ​റ ന​ഗ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.
മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​യും അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ, കോ​ഴ്സു​ക​ൾ, ഡോ​ക്ട​ർ​മാ​രും ന​ഴ്സു​മാ​രും ഉ​ൾ​പ്പെ​ടെ ജീ​വ​ന​ക്കാ​ർ, ഇ​വ​രു​ടെ സേ​വ​ന-​വേ​ത​ന വ്യ​വ​സ്ഥ​ക​ൾ, ചി​കി​ത്സ തേ​ടി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ഒ​പി​യി​ൽ ദി​വ​സം എ​ത്തു​ന്ന രോ​ഗി​ക​ളു​ടെ ശ​രാ​ശ​രി എ​ണ്ണം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ സ​മി​തി പ​ഠ​ന വി​ധേ​യ​മാ​ക്കും. ഈ ​മാ​സാ​വ​സാ​ന​ത്തി​നു മു​ന്പ് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​ണ് സ​മി​തി​ക്കു സ​ർ​ക്കാ​ർ ന​ൽ​കി​യ നി​ർ​ദേ​ശം. പ​ഠ​ന സ​മി​തി റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​കും മെ​ഡി​ക്ക​ൽ കോ​ള​ജ് എ​റ്റെ​ടു​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​ർ​ത​ല​ത്തി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ.
ഡി​എം വിം​സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ സ്ഥാ​വ​ര-​ജം​ഗ​മ സ്വ​ത്തു​ക്ക​ളു​ടെ മൂ​ല്യം ക​ണ​ക്കാ​ക്കു​ന്ന​തി​നും ബാ​ല​ൻ​സ്ഷീ​റ്റ് ഉ​ൾ​പ്പെ​ടെ രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നും തി​രു​വ​ന​ന്ത​പു​രം വ​ഞ്ചി​യൂ​രി​ലെ ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ് എ​സ്. സു​രേ​ഷ്ബാ​ബു​വി​നെ​യും സ​ർ​ക്കാ​ർ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
ഡി​എം വിം​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ഏ​റ്റെ​ടു​ത്തു ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജാ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്ക​ത്തെ വ​യ​നാ​ട്ടു​കാ​ർ പൊ​തു​വെ സ്വാ​ഗ​തം ചെ​യ്യു​ന്നു​ണ്ട്. 2012ലെ ​ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച​താ​ണ് വ​യ​നാ​ട് ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ്. ഇ​തി​ന്‍റെ നി​ർ​മാ​ണ​ത്തി​നു ആ​വ​ശ്യ​മാ​യ സ്ഥ​ലം വാ​ങ്ങാ​ൻ​പോ​ലും ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല. മെ​ഡി​ക്ക​ൽ കോ​ള​ജ് നി​ർ​മാ​ണ​ത്തി​നു ച​ന്ദ്ര​പ്ര​ഭ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് കോ​ട്ട​ത്ത​റ വി​ല്ലേ​ജി​ൽ 50 ഏ​ക്ക​ർ സ്ഥ​ലം സൗ​ജ​ന്യ​മാ​യി സ​ർ​ക്കാ​രി​നു വി​ട്ടു​കൊ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ പ്ര​കൃ​തി​ദു​ര​ന്ത​സാ​ധ്യ​ത​യു​ണ്ടെ​ന്ന വി​ദ​ഗ്ധാ​ഭി​പ്രാ​യ​ത്തെ​ത്തു​ട​ർ​ന്നു ഈ ​ഭൂ​മി​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് നി​ർ​മി​ക്കേ​ണ്ടെ​ന്നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്. ചു​ണ്ടേ​ൽ വി​ല്ലേ​ജി​ൽ ചേ​ലോ​ടി​നു സ​മീ​പം 34/2, 35/1 സ​ർ​വേ ന​ന്പ​റി​ൽ സ്വ​കാ​ര്യ കൈ​വ​ശ​ത്തി​ലു​ള്ള 50 ഏ​ക്ക​റാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​നാ​യി പി​ന്നീ​ട് ക​ണ്ടെ​ത്തി​യ​ത്. സാ​മൂ​ഹി​ക, പാ​രി​സ്ഥി​തി​കാ​ഘാ​ത പ​ഠ​നം ഉ​ൾ​പ്പെ​ടെ ന​ട​ത്തി നി​ർ​മാ​ണ​ത്തി​നു യോ​ജി​ച്ച​തെ​ന്നു ക​ണ്ടെ​ത്തി​യ ഈ ​ഭൂ​മി വി​ല​യ്ക്കു​വാ​ങ്ങു​ന്ന​തി​നു ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ഏ​റ്റെ​ടു​ത്തു ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജാ​ക്കാ​നു​ള്ള നീ​ക്കം.
ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് എ​ന്ന സ്വ​പ്നം സ​മീ​പ​ഭാ​വി​യി​ൽ യാ​ഥാ​ർ​ഥ്യ​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് വ​യ​നാ​ട​ൻ ജ​ന​ത. സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​ന്ന​തി​നു ഉ​ത​കു​ന്ന റി​പ്പോ​ർ​ട്ട് പ​ഠ​ന സ​മി​തി സ​മ​ർ​പ്പി​ക്കു​മെ​ന്നും ജ​നം ക​രു​തു​ന്നു. 250 കോ​ടി രൂ​പ​യു​ടെ ചാ​രി​റ്റി ഫ​ണ്ട് സ​ർ​ക്കാ​രി​നു സം​ഭാ​വ​ന​യാ​യി ന​ൽ​കു​മെ​ന്ന ഡി​എം എ​ജ്യു​ക്കേ​ഷ​ൻ ആ​ൻ​ഡ് റി​സ​ർ​ച്ച് ഫൗ​ണ്ടേ​ഷ​ൻ ട്ര​സ്റ്റ് അ​ധി​കൃ​ത​രു​ടെ പ്ര​ഖ്യാ​പ​ന​വും ജ​ന​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്.
ഡി​എം വിം​സ് മെ​ഡി​ക്ക​ൽ കോ​ള​ജും അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളും സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ ജീ​വ​ന​ക്കാ​രു​ടെ കാ​ര്യ​ത്തി​ൽ എ​ന്തു തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്ന​തി​ൽ വ്യ​ക്ത​ത വ​രു​ത്തേ​ണ്ട​തു​ണ്ട്. 215 ഡോ​ക്ട​ർ​മാ​രും 1,200 ന​ടു​ത്ത് സ്ഥി​രം ജീ​വ​ന​ക്കാ​രു​മാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലും മ​റ്റു​മാ​യി ഉ​ള്ള​ത്. സ്ഥാ​പ​നം ഏ​റ്റെ​ടു​ക്കു​ന്ന​തി​നൊ​പ്പം ത​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ലും സ​ർ​ക്കാ​ർ​ത​ല​ത്തി​ൽ തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് ജീ​വ​ന​ക്കാ​ർ. സ്ഥാ​പ​ന​ത്തി​ന്‍റെ തു​ട​ക്കം മു​ത​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ ജീ​വ​ന​ക്കാ​ർ​ക്കി​ട​യി​ലു​ണ്ട്. മേ​പ്പാ​ടി, മൂ​പ്പൈ​നാ​ട്, അ​ന്പ​ല​വ​യ​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​നി​ന്നു​ള്ള​വ​രാ​ണ് ജീ​വ​ന​ക്കാ​രി​ൽ അ​ധി​ക​വും.