പു​ൽ​പ്പ​ള്ളി​യി​ൽ എ​സ്ഐ​യും സി​ഐ​യും ഉ​ൾ​പ്പ​ടെ ക്വാ​റ​ന്‍റൈ​നി​ൽ
Sunday, July 12, 2020 11:47 PM IST
പു​ൽ​പ്പ​ള്ളി: കോ​വി​ഡ് ബാ​ധ​യു​ള്ള​താ​യി ക​ണ്ടെ​ത്തി​യ പു​ൽ​പ്പ​ള്ളി ബാ​ങ്കി​ലെ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ൽ നി​ര​വ​ധി പേ​ർ അ​ടു​ത്ത് സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ​താ​യി സൂ​ച​ന. ബാ​ങ്ക് മാ​നേ​ജ​രു​മാ​യി അ​ടു​ത്ത് സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ പു​ൽ​പ്പ​ള്ളി സ്റ്റേ​ഷ​നി​ലെ സി​ഐ​യും എ​സ്ഐ​യും ഉ​ൾ​പ്പെ​ടെ അ​ഞ്ചോ​ളം പോ​ലീ​സു​കാ​ർ സ്വ​യം ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​ച്ചു. ബാ​ങ്കി​ലു​ണ്ടാ​യ തെ​ര​ക്കി​ൽ പോ​ലീ​സെ​ടു​ത്ത കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സ​ന്പ​ർ​ക്ക​മു​ണ്ടാ​യ​ത്. ഇ​തി​നു പു​റ​മേ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെടെ നി​ര​വ​ധി ആ​ളു​ക​ൾ ബാ​ങ്കി​ലെ​ത്തി​യി​രു​ന്നു. മൂ​ന്നുദി​വ​സ​ത്തി​നി​ടെ ആ​യി​ര​ത്തോ​ളം ആ​ളു​ക​ളെ​ങ്കി​ലും ബാ​ങ്കി​ലെ​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന. വ​രും ദി​വ​സ​ങ്ങ​ളി​ൽ ബാ​ങ്കി​ൽ എ​ത്തി​യ​വ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി ആ​ളു​ക​ളെ ക​ണ്ടെ​ത്താ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ്.