പുൽപ്പള്ളിയിൽ ക​ണ്‍​ട്രോ​ൾ സെ​ൽ ആ​രം​ഭി​ച്ചു
Tuesday, July 14, 2020 10:59 PM IST
പു​ൽ​പ്പ​ള്ളി: പ​ഞ്ചാ​യ​ത്ത് ക​ണ്ട​യ​ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ർ​ന്ന് പു​ൽ​പ്പ​ള്ളി സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്‍​ട്രോ​ൾ സെ​ൽ ആ​രം​ഭി​ച്ച​താ​യി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​പ്രേം സു​ജ​ല​ത പ​റ​ഞ്ഞു. കോ​വി​ഡ് രോ​ഗി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും രോ​ഗി​യു​മാ​യി അ​ടു​ത്ത് സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​രു​ടെ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​ന്ന​ത​നു​സ​രി​ച്ച് സ്ര​വം പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ശ്ര​മം ന​ട​ത്തി കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. സ​മൂ​ഹ വ്യാ​പ​നം ഉ​ണ്ടോ​യെ​ന്ന് അ​റി​യു​ന്ന​തി​നാ​യി നൂ​റ് ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് കി​റ്റു​ക​ൾ ഡി​എം​ഒ​യി​ൽ നി​ന്നും ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്. അ​തു​യോ​ഗി​ച്ച് സ​മൂ​ഹം വ്യാ​പ​നം ഉ​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ ക​ഴി​യും. മ​റ്റ് ടെ​സ്റ്റു​ക​ളും 16ന​കം ന​ട​ത്തും. പ്രൈ​മ​റി കോ​ണ്‍​ടാ​ക്ട് ഉ​ള്ള​വ​രു​ടെ ടെ​സ്റ്റു​ക​ൾ ന​ട​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കി.
മേ​പ്പാ​ടി വിം​സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മേ​ഖ​ല​യി​ൽ സ​മൂ​ഹ വ്യാ​പ​നം ഉ​ണ്ടോ​യെ​ന്ന് പ​ഠി​ക്കു​ന്ന​തി​നെ​പ്പ​റ്റി ഒ​രു ടീ​മി​നെ നി​യോ​ഗി​ച്ച​താ​യി അ​റി​യി​പ്പ് കി​ട്ടി​യി​ട്ടു​ണ്ട്. ടൗ​ണി​ലെ രോ​ഗ​ബാ​ധ​യെ തു​ട​ർ​ന്ന് അ​ട​ച്ചു പൂ​ട്ടി​യ സ്ഥാ​പ​ന​ങ്ങ​ൾ അ​ണു ന​ശീ​ക​ര​ണം ന​ട​ത്തി മൂ​ന്ന് ദി​വ​സം അ​ട​ച്ചി​ട്ട​തി​നു ശേ​ഷം രോ​ഗി​യു​മാ​യി കോ​ണ്‍​ടാ​ക്ട് ഇ​ല്ലാ​ത്ത​വ​രെ​ക്കൊ​ണ്ട് തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ പ​റ​ഞ്ഞു.