കോ​വി​ഡ് പ​രി​ശോ​ധ​ന​ കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്ന്
Tuesday, July 14, 2020 11:02 PM IST
പു​ൽ​പ്പ​ള്ളി: പു​ൽ​പ്പ​ള്ളി​യി​ലെ ബാ​ങ്ക് മേ​ധാ​വി​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പു​ൽ​പ്പ​ള്ളി പ്ര​ദേ​ശ​ത്ത് കൂ​ടു​ത​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ൾ ആ​വ​ശ്യ​മാ​ണെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​വി​ടെ കേ​വ​ലം ഒ​ന്നോ ര​ണ്ടോ വാ​ർ​ഡു​ക​ളി​ൽ മാ​ത്ര​മ​ല്ല പു​ൽ​പ്പ​ള്ളി, മു​ള്ള​ൻ​കൊ​ല്ലി എ​ന്നീ ര​ണ്ട് പ​ഞ്ചാ​യ​ത്തു​ക​ൾ മു​ഴു​വ​നു​മാ​ണ് ഭീ​തി​യു​ടെ മു​ൾ​മു​ന​യി​ൽ നി​ൽ​ക്കു​ന്ന​ത്. പ്ര​ദേ​ശ​ത്തെ വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ലു​ള്ള നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ബാ​ങ്കി​ൽ ദി​വ​സേ​ന ബ​ന്ധ​പ്പെ​ട്ട് കൊ​ണ്ടി​രു​ന്ന​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ സ​ന്പ​ർ​ക്കം ഉ​ണ്ടാ​യി​ട്ടു​ള്ള ഒ​രു ടൗ​ണ്‍ എ​ന്ന നി​ല​യ്ക്ക് ഇ​വി​ടെ സ​മൂ​ഹ വ്യാ​പ​ന​ത്തി​ന് സാ​ധ്യ​ത വ​ള​രെ​യേ​റെ കൂ​ടു​ത​ലാ​ണ്.ബാ​ങ്കി​ൽ നി​ത്യേ​ന​യെ​ന്നോ​ണം നി​ര​ന്ത​രം ഇ​ട​പാ​ടു​ക​ൾ ചെ​യ്തി​രു​ന്ന നൂ​റി​ല​ധി​കം വ്യാ​പാ​രി​ക​ൾ ടൗ​ണി​ൽ ത​ന്നെ ഉ​ണ്ട്. എ​ല്ലാ വാ​ർ​ഡു​ക​ളി​ലേ​യും കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രു​ടേ​യും 45 ഓ​ളം വ​രു​ന്ന ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളു​ടേ​യും നൂ​റു ക​ണ​ക്കി​ന് പീ​ടി​ക തൊ​ഴി​ലാ​ളി​ക​ളു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ള​ട​ക്കം ഭീ​തി​യു​ടെ നി​ഴ​ലി​ലാ​ണ്. ഈ ​അ​വ​സ​ര​ത്തി​ൽ രോ​ഗ​വ്യാ​പ​നം ത​ട​യാ​നു​ള്ള ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​ക​ണം. ക​ർ​ണാ​ട​ക​യി​ലെ അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളി​ൽ നി​ര​വ​ധി കേ​സു​ക​ൾ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ ആ​ശ​ങ്ക​യി​ലാ​ണ്. രോ​ഗം സ്ഥി​രീ​ക​രി​ച്ച ആ​ളു​മാ​യി നേ​രി​ട്ട് സ​ന്പ​ർ​ക്കം ഉ​ണ്ടാ​യി​രു​ന്ന ആ​ളു​ക​ളെ പോ​ലും പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കാ​ത്ത ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ന​ട​പ​ടി​ക​ൾ അ​ങ്ങേ​യ​റ്റം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്. പൊ​തു​ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​യ​ക​റ്റാ​നാ​യി ടെ​ലി​ഫോ​ണി​ക് കൗ​ണ്‍​സി​ലിം​ഗ് സെ​ന്‍റ​റും ആ​രം​ഭി​ക്കേ​ണ്ട​താ​ണ്.
ഭ​ര​ണ​കൂ​ട​വും എം​പി, എം​എ​ൽ​എ അ​ട​ക്ക​മു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളും ഇ​ക്കാ​ര്യ​ത്തി​ൽ കു​റേ​ക്കൂ​ടി ശു​ഷ്കാ​ന്തി കാ​ണി​ക്ക​ണം. കേ​ര​ള​ത്തി​ൽ ത​ന്നെ ഇ​ത്ര​യ​ധി​കം സ​ന്പ​ർ​ക്ക സാ​ധ്യ​ത​യു​ള്ള ഉ​റ​വി​ടം ക​ണ്ടെ​ത്താ​ത്ത കേ​സു​ക​ൾ ഉ​ള്ള ഒ​രു പ്ര​ദേ​ശ​ത്ത് അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ പ​തി​യാ​ൻ ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യ ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് മാ​ത്യു മ​ത്താ​യി ആ​തി​ര ആ​വ​ശ്യ​പ്പെ​ട്ടു.