വ​യ​നാ​ട്ടി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ര​ട​ക്കം 46 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്
Saturday, August 1, 2020 11:23 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ര​ട​ക്കം 46 പേ​രി​ൽ​ക്കൂ​ടി കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. 44 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ര​ണ്ടു​പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു വ​ന്ന​താ​ണ്. അ​ഞ്ചു പേ​ർ രോ​ഗ​മു​ക്തി നേ​ടി.

ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്തി​ലെ വാ​ളാ​ട് ഗ്രാ​മ​ത്തി​ൽ മാ​ത്രം മൂ​ന്നു കു​ട്ടി​ക​ളി​ലും എ​ട്ടു പു​രു​ഷ​ൻ​മാ​രി​ലും 15 സ്ത്രീ​ക​ളി​ലു​മാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ വാ​ളാ​ടി​ൽ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 192 ആ​യി. പ്ര​ദേ​ശ​ത്തു ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. വാ​ളാ​ടു​മാ​യു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ ര​ണ്ടു വെ​ള്ള​മു​ണ്ട സ്വ​ദേ​ശി​ക​ൾ(56,46), എ​ട​വ​ക സ്വ​ദേ​ശി(71), ര​ണ്ടു ക​രി​ങ്കു​റ്റി സ്വ​ദേ​ശി​ക​ൾ(49,15)എ​ന്നി​വ​ർ​ക്കും രോ​ഗം പ​ക​ർ​ന്നു.

നൂ​ൽ​പ്പു​ഴ സ്വ​ദേ​ശി​യു​ടെ സ​ന്പ​ർ​ക്ക​ത്തി​ലു​ള്ള വ​ടു​വ​ഞ്ചാ​ൽ സ്വ​ദേ​ശി(35),കോ​ഴി​ക്കോ​ട് കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​യി​വ​ന്ന വാ​രാ​ന്പ​റ്റ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് സ്ത്രീ​ക​ളും മൂ​ന്നു പു​രു​ഷ​ൻ​മാ​രും(39,15,19,43,27), പ​ന​മ​രം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​ർ,(50,29), കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി​യാ​യ മു​ള്ള​ൻ​കൊ​ല്ലി സ്വ​ദേ​ശി​നി(25), ബ​ത്തേ​രി ചെ​ത​ല​യം സ്വ​ദേ​ശി(22), നാ​ർ​ക്കോ​ട്ടി​ക് സെ​ല്ലി​ലെ ജീ​വ​ന​ക്കാ​ര​നാ​യ വ​ര​ദൂ​ർ സ്വ​ദേ​ശി(33),പ​നി ബാ​ധി​ച്ചു ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ക്കെ​ത്തി​യ മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി(41),തൃ​ശി​ലേ​രി സ്വ​ദേ​ശി(67)​എ​ന്നി​ങ്ങ​നെ​യാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച മ​റ്റാ​ളു​ക​ളു​ടെ ക​ണ​ക്ക്.

ഗു​ണ്ട​ൽ​പേ​ട്ടി​ൽ പോ​യി​വ​ന്ന പൊ​ഴു​ത​ന സ്വ​ദേ​ശി(47), ബം​ഗ​ളൂ​രു​വി​ൽ​നി​ന്നു വ​ന്ന എ​ട​വ​ക സ്വ​ദേ​ശി(33) എ​ന്നി​വ​രാ​ണ് ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നെ​ത്തി രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ.​ തൊ​ണ്ട​ർ​നാ​ട് (46),അ​ന്പ​ല​വ​യ​ൽ (24),ബാ​വ​ലി(39),വെ​ള്ള​മു​ണ്ട(21),ക​ണി​യാ​ന്പ​റ്റ(22) സ്വ​ദേ​ശി​ക​ളാ​ണ് രോ​ഗ​മു​ക്തി നേ​ടി​യ​ത് ജി​ല്ല​യി​ൽ ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 670 ആ​യി. ഇ​തി​ൽ 318 പേ​ർ രോ​ഗ മു​ക്ത​രാ​യി. ഒ​രാ​ൾ മ​രി​ച്ചു. 351 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്. ഇ​തി​ൽ 341 പേ​ർ ജി​ല്ല​യി​ലും 10 പേ​ർ ഇ​ത​ര ജി​ല്ല​ക​ളി​ലു​മാ​ണ്. പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ ഇ​ന്ന​ലെ 247 പേ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.160 പേ​ർ നി​രീ​ക്ഷ​ണ​കാ​ലം പൂ​ർ​ത്തി​യാ​ക്കി.2,840 പേ​രാ​ണ് നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ.