തരിശ് പാടത്ത് നെ​ൽ​കൃ​ഷി​യി​റ​ക്കി കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ മാ​തൃ​ക​യാ​വു​ന്നു
Saturday, August 1, 2020 11:32 PM IST
പു​ൽ​പ്പ​ള്ളി: വ​ർ​ഷ​ങ്ങ​ളാ​യി ത​രി​ശാ​യി കി​ട​ന്ന നെ​ൽ​പ്പാ​ട​ത്ത് നെ​ൽ​ക്കൃ​ഷി ഒ​രു​ക്കി പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ വേ​ലി​യ​ന്പ​ത്തെ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ മാ​തൃ​ക​യാ​വു​ന്നു.

വ​ർ​ഷ​ങ്ങ​ളാ​യി ജ​ല​സേ​ച​ന സൗ​ക​ര്യം ഇ​ല്ലാ​ത്ത​തി​നാ​ലും രൂ​ക്ഷ​മാ​യ വ​ന്യ​മൃ​ഗ​ശ​ല്യം മൂ​ലം കൃ​ഷി ചെ​യ്യാ​തി​രു​ന്ന നാ​ല് ഏ​ക്ക​ർ നെ​ൽ​പാ​ട​ത്താ​ണ് വേ​ലി​യ​ന്പം ചൈ​ത​ന്യ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നെ​ൽ​കൃ​ഷി ആ​രം​ഭി​ച്ച് സ്ത്രീ ​ശാ​ക്തി​ക​ര​ത്തി​ന്‍റെ പു​തി​യ മാ​തൃ​ക​യാ​യി മാ​റി​യ​ത്.

അം​ഗ​ങ്ങ​ളാ​യ ടി​ന്‍റു മോ​ൾ, സ​തി ശി​വ​ൻ, ജി​ഷാ മ​നോ​ജ്, ര​ജി​താ ര​ജീ​ഷ്, ശോ​ശാ​മ ജോ​ർ​ജ്, സു​ബാ​ഷി​നി തു​ട​ങ്ങി​യ​വ​രാ​ണ് നെ​ൽ​ക്കൃ​ഷി​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. കാ​ല​വ​ർ​ഷം ശ​ക്ത​മാ​കാ​ത്ത​തി​നാ​ൽ ഇ​പ്പോ​ൾ ഒ​ഴു​കി​യെ​ത്തു​ന്ന മ​ഴ​വെ​ള്ളം പ​ര​മാ​വ​ധി പാ​ട​ത്ത് സം​ഭ​രി​ച്ചാ​ണ് നെ​ൽ​ക്കൃ​ഷി ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.