വ​യ​നാ​ട്ടി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ന്നു; നി​ര​വ​ധി കു​ടും​ബ​ങ്ങ​ളെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലേ​ക്കു മാ​റ്റി
Wednesday, August 5, 2020 10:51 PM IST
ക​ൽ​പ്പ​റ്റ:​വ​യ​നാ​ട്ടി​ൽ തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​ല​വ​ർ​ഷം ശ​ക്ത​മാ​യി തു​ട​രു​ന്നു.​മ​ഴ​യ്ക്കൊ​പ്പം കാ​റ്റും വീ​ശു​ന്നു​ണ്ട്.​പു​ഴ​ക​ളും തോ​ടു​ക​ളും നി​റ​ഞ്ഞൊ​ഴു​കു​ക​യാ​ണ്. കാ​രാ​പ്പു​ഴ, ബാ​ണാ​സു​ര സാ​ഗ​ർ അ​ണ​ക്കെ​ട്ടു​ക​ളി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​നി​ട​യി​ലാ​ണ്. പു​ഴ​ക​ളോ​ടു തോ​ടു​ക​ളോ​ടും ചേ​ർ​ന്നു താ​മ​സി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലേ​ക്കു മാ​റ്റി​വ​രി​ക​യാ​ണ്. മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ടും​ബ​ങ്ങ​ളെ​യും മാ​റ്റു​ന്നു​ണ്ട്. മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഗ​താ​ത ത​ട​സം ഉ​ണ്ടാ​യി. വ​യ​ലു​ക​ളി​ൽ വെ​ള്ളം ക​യ​റി കൃ​ഷി​നാ​ശ​വും സം​ഭ​വി​ക്കു​ന്നു​ണ്ട്.

കു​ന്ന​ന്പ​റ്റ​യി​ൽ മ​രം​വീ​ണ് ചു​ണ്ടേ​ൽ മേ​പ്പാ​ടി റോ​ഡി​ലും മാ​ന​ന്ത​വാ​ടി അ​ഗ്ര​ഹാ​ര​ത്തു മ​രം വീ​ണ് പാ​ണ്ടി​ക്ക​ട​വ് ക​ല്ലോ​ടി റോ​ഡി​ലും ഗ​താ​ഗ​ത ത​ട​സം ഉ​ണ്ടാ​യി. പ​ള്ളി​ക്ക​ൽ-​പാ​തി​രി​ക്ക​ൽ, ബോ​യ്സ് ടൗ​ണ്‍-​പാ​ൽ​ച്ചു​രം റോ​ഡു​ക​ളി​ലും മ​രം വീ​ണ് മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം മു​ട​ങ്ങി. ലൈ​നി​നു മു​ക​ളി​ൽ വൃ​ക്ഷ​ശി​ഖ​ര​ങ്ങ​ൾ വീ​ണു പ​ലേ​ട​ത്തും വൈ​ദ്യു​തി ബ​ന്ധം ത​ക​രാ​റി​ലാ​യി.

ന​ട​വ​യ​ൽ കാ​വ​ട​ത്ത് പൊ​ന്നാ​ന്തേ​രി ഉ​സ്മാ​ന്‍റെ വീ​ടി​ന് മു​ക​ളി​ലേ​ക്കു വീ​ട്ടി ക​ട​പു​ഴ​കി. മു​ല്ല​യി​ൽ ദേ​വ​സ്യ​യു​ടെ വീ​ടി​നു​മു​ക​ളി​ൽ ക​മു​ക് പൊ​ട്ടി​വീ​ണു വാ​ട്ട​ർ ടാ​ങ്കും ചി​മ്മി​നി​യും ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. പു​ഴ ക​ര​ക​വി​ഞ്ഞ് നി​ര​വ​ധി ഏ​ക്ക​ർ വ​യ​ൽ വെ​ള്ള​ത്തി​ലാ​യി.

പൂ​താ​ടി വീ​ട്ടി​പ്പു​ര കോ​ള​നി​യി​ലെ അ​മ്മി​ണി ഗോ​പാ​ല​ന്‍റെ വീ​ട് തെ​ങ്ങ് ക​ട​പു​ഴ​കി​വീ​ണ് പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു.​മാ​ന​ന്ത​വാ​ടി അ​ന്പു​കു​ത്തി കോ​ട്ട​ക്കു​ന്ന് പു​ത്ത​ൻ​ത​റ ജോ​ർ​ജി​ന്‍റെ വീ​ടി​നു പു​റ​കി​ലെ സം​ര​ക്ഷ​ണ​ഭി​ത്തി പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.​മ​ര​ടി​മൂ​ല കോ​ള​നി​ക്കു സ​മീ​പം മ​ണ്ണി​ടി​ഞ്ഞു.​ര​ണ്ട് ഇ​ല​ക്ടി​ക് പോ​സ്റ്റു​ക​ൾ ഒ​ടി​ഞ്ഞു.

കേ​ന്ദ്ര കാ​ലാ​വ​സ്ഥ ഇ​ന്നു ജി​ല്ല​യി​ൽ റെ​ഡ് അ​ലേ​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മ​ണി​ക്കൂ​റി​ൽ 204.5 മി​ല്ലി മീ​റ്റ​റി​ൽ കൂ​ടു​ത​ൽ മ​ഴ ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത​യാ​ണി​ത്.​മേ​പ്പാ​ടി ചൂ​ര​ൽ​മ​ല- 370 മി​ല്ലി മീ​റ്റ​ർ, മു​ണ്ട​ക്കൈ-241 മി​ല്ലി മീ​റ്റ​ർ, തൊ​ണ്ട​ർ​നാ​ട് തേ​റ്റ​മ​ല- 180 മി​ല്ലി മീ​റ്റ​ർ, പേ​രി​യ- 168 മി​ല്ലി മീ​റ്റ​ർ, പ​ടി​ഞ്ഞാ​റ​ത്ത​റ 178 മി​ല്ലി മീ​റ്റ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് ജി​ല്ല​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ 8.30നു ​അ​വ​സാ​നി​ച്ച 24 മ​ണി​ക്കൂ​റി​ൽ പെ​യ്ത മ​ഴ​യു​ടെ അ​ള​വ്. ബ്ര​ഹ്മ​ഗി​രി​മ​ല​യു​ടെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും എ​ട​വ​ക പ​ഞ്ചാ​യ​ത്തി​ലും കൂ​ടു​ത​ൽ മ​ഴ പെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മാ​ന​ന്ത​വാ​ടി പു​ഴ, വൈ​ത്തി​രി പു​ഴ,കാ​ളി​ന്ദി പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ക​യാ​ണ്. നൂ​ൽ​പ്പു​ഴ ക​ര​ക​വി​ഞ്ഞാ​ണ് ഒ​ഴു​കു​ന്ന​ത്.
കാ​രാ​പ്പു​ഴ അ​ണ​യി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നാ​ൽ ര​ണ്ട് സ്പി​ൽ​വേ ഷ​ട്ട​റു​ക​ൾ 15 സെ​ന്‍റി മീ​റ്റ​ർ വീ​ത​വും ഒ​രു ഷ​ട്ട​ർ അ​ഞ്ച് സെ​ന്‍റി​മീ​റ്റ​റും ഉ​യ​ർ​ത്തി. സെ​ക്ക​ൻ​ഡി​ൽ 13.18 ഘ​ന​മീ​റ്റ​ർ വെ​ള​ള​മാ​ണ് പു​റ​ത്തേ​ക്കൊ​ഴു​കു​ന്ന​ത്.

757.70 മീ​റ്റ​റാ​ണ് ഇ​ന്ന​ലെ ഉ​ച്ച ക​ഴി​ഞ്ഞു 3.30നു ​അ​ണ​യി​ൽ ജ​ല നി​ര​പ്പ്.
ബാ​ണാ​സു​ര​സാ​ഗ​ർ ഡാ​മു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു​ജ​ന​ങ്ങ​ളു​ടെ സം​ശ​യ​ങ്ങ​ൾ​ക്കു മ​റു​പ​ടി ന​ൽ​കു​ന്ന​തി​നു 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂം ​തു​റ​ന്നു. 766.75 മീ​റ്റ​റാ​ണ് ഡാ​മി​ലെ ഇ​പ്പോ​ഴ​ത്തെ ജ​ല​നി​ര​പ്പ്. ഗ്രോ​സ് സ്റ്റോ​റേ​ജ് 109.60 ദ​ശ​ല​ക്ഷം കു​ബി​ക് മീ​റ്റ​ർ. ഇ​തു സം​ഭ​ര​ണ​ശേ​ഷി​യു​ടെ 52.37ശ​ത​മാ​ന​മാ​ണ്. 7.05 മീ​റ്റ​ർ കൂ​ടി ഉ​യ​ർ​ന്നാ​ൽ ജ​ല​നി​ര​പ്പ് അ​പ്പ​ർ റൂ​ൾ ല​വ​ലി​ൽ എ​ത്തും.

വൈ​ത്തി​രി താ​ലൂ​ക്കി​ൽ കോ​ട്ട​ത്ത​റ പ​ഞ്ചാ​യ​ത്തി​ലെ വൈ​ശ്യ​ൻ കോ​ള​നി​യി​ലെ 109-ഉം ​വെ​ങ്ങ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ ചാ​മു​ണ്ട​ൻ കോ​ള​നി​യി​ലെ 42-ഉം ​വെ​ള്ള​രി​മ​ല പു​ഞ്ചി​രി​വ​ട്ടം കോ​ള​നി​യി​ലെ- 19-ഉം ​തി​രു​നെ​ല്ലി തി​ട്ട​റ കോ​ള​നി​യി​ലെ 30-ഉം ​ആ​ളു​ക​ളെ​യും പ​ന​മ​രം മാ​ത്തൂ​ർ പു​ഴ​മൂ​ല കോ​ള​നി,കീ​ഞ്ഞു​ക​ട​വ് എ​ന്നി​വി​ട​ങ്ങ​ളി​ലെ 20 ഓ​ളം കു​ടും​ബ​ങ്ങ​ളെ​യും ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലേ​ക്കു മാ​റ്റി.