ജി​ല്ല​യി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ല്‍ ഭീ​ഷ​ണി നി​ല​നി​ല്‍​ക്കു​ന്നു; ജാ​ഗ്ര​ത തു​ട​ര​ണം: മ​ന്ത്രി ടി.പി. രാ​മ​കൃ​ഷ്ണ​ന്‍
Saturday, August 8, 2020 11:10 PM IST
ക​ല്‍​പ്പ​റ്റ: ജി​ല്ല​യി​ല്‍ മ​ഴ ശ​ക്ത​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ല്‍ ഭീ​ഷ​ണി നി​ല​നി​ല്‍​ക്കു​ന്നു​ണ്ടെ​ന്ന് തൊ​ഴി​ല്‍ എ​ക്‌​സൈ​സ് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. ജി​ല്ല​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളും ഉ​രു​ള്‍​പൊ​ട്ട​ല്‍ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളാ​ണ്. പ്ര​തീ​ക്ഷി​ക്കാ​ത്ത സ്ഥ​ല​ങ്ങ​ളി​ലും മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​കാം. ഇ​താ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഇ​ടു​ക്കി​യി​ലു​ണ്ടാ​യ​തെ​ന്നും ജാ​ഗ്ര​ത​യു​ടെ കാ​ര്യ​ത്തി​ല്‍ ഇ​ത് ന​മു​ക്ക് പാ​ഠ​മാ​ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

വെ​ള്ളി​യാ​ഴ്ച​യു​ണ്ടാ​യ മേ​പ്പാ​ടി മു​ണ്ട​ക്കൈ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ ജീ​വ​ഹാ​നി ഇ​ല്ലാ​താ​ക്കാ​നാ​യ​ത് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്റെ അ​വ​സ​രോ​ചി​ത ഇ​ട​പെ​ട​ലി​ല്‍ പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളെ മാ​റ്റി​ത്താ​മ​സി​പ്പി​ച്ച​ത് കൊ​ണ്ടാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ജി​ല്ല​യി​ലെ പ്ര​ള​യ, കോ​വി​ഡ് സ്ഥി​തി വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ക​ള​​ക്ട​റേ​റ്റി​ല്‍ എ​ത്തി​യ തൊ​ഴി​ല്‍ മ​ന്ത്രി ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള, അ​സി​സ്റ്റ​ന്റ് ക​ള​ക്ട​ര്‍ ഡോ. ​ബ​ല്‍​പ്രീ​ത് സിം​ഗ്, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ര്‍. ഇ​ള​ങ്കോ, എ​ഡി​എം മു​ഹ​മ്മ​ദ് യൂ​സു​ഫ്, മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.