ആ​രാ​ധ​ന​ാല​യ​ങ്ങ​ളി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ കർശനമായി പാ​ലി​ക്കണം: ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി
Sunday, August 9, 2020 11:39 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ ആ​രാ​ധ​ന​ല​യ​ങ്ങ​ളി​ൽ ആ​ൾ​ക്കൂ​ട്ടം നി​യ​ന്ത്ര​ണ​ങ്ങ​ൾ മ​റി​ക​ട​ന്ന് കൂ​ടു​ന്ന​തും കോ​വി​ഡ്-19 പോ​സി​റ്റീ​വ് രോ​ഗി​ക​ൾ ആ​രാ​ധ​ന​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​താ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ​ത്തു​ർ​ന്ന് നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ച് പോ​ലീ​സ്. 65 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള വ്യ​ക്തി​ക​ൾ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച് പ്രാ​ർ​ഥ​ന​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​താ​യും പ്രാ​ർ​ഥ​ന​ക്കാ​യി ആ​രാ​ധ​ന​ല​യ​ങ്ങ​ളി​ൽ എ​ത്തു​ന്ന​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​തി​രി​ക്കു​ന്ന​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ആ​രാ​ധ​ന​ല​യ​ങ്ങ​ളു​ടെ ഭാ​ര​വാ​ഹി​ക​ൾ ഈ ​കാ​ര്യ​ത്തി​ൽ പ്ര​ത്യേ​ക ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും പ്രാ​യ നി​യ​ന്ത്ര​ണ​മു​ള്ള ആ​ളു​ക​ളെ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും ആ​രാ​ധ​ന​ല​യ​ങ്ങ​ളി​ൽ പ്രാ​ർ​ഥ​ന​യി​ൽ പ​ങ്കെ​ടു​പ്പി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന് പോ​ലീ​സ് മേ​ധാ​വി ആ​ർ. ഇ​ള​ങ്കോ അ​റി​യി​ച്ചു.
കോ​വി​ഡ് മാ​ന​ദ​ണ്ഡ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള നി​ർ​ദ്ദേ​ശ​ത്തി​ൽ പ​റ​യും പ്ര​കാ​രം 100 ച​തു​ര​ശ്ര​മീ​റ്റ​റി​ൽ പ​ര​മാ​വ​ധി 15 ആ​ളു​ക​ളെ മാ​ത്ര​മേ പ​ങ്കെ​ടു​പ്പി​ക്കാ​വു. ഇ​തു പ്ര​കാ​രം ആ​രാ​ധ​ന​ല​യ​ത്തി​ന്‍റെ വി​സ്തൃ​തി​ക്ക​നു​സൃ​ത​മാ​യി ആ​രാ​ധ​നാ​ല​യ ഭാ​ര​വാ​ഹി​ക​ൾ പ്രാ​ർ​ഥ​ന​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന ആ​ളു​ക​ളു​ടെ എ​ണ്ണം നി​ജ​പ്പെ​ടു​ത്തി ആ​രാ​ധ​നാ​ല​യ​ത്തി​ന് പു​റ​ത്ത് പ്ര​സി​ദ്ധ​പ്പെ​ടു​ത്ത​ണം. പ്രാ​ർ​ഥ​ന​യി​ൽ പ​ര​മാ​വ​ധി 50 പേ​രി​ൽ കൂ​ടാ​ൻ പാ​ടി​ല്ല. സ​ർ​ക്കാ​രി​ന്‍റെ ഈ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചു​ക്കൊ​ണ്ടാ​ണോ പ്രാ​ർ​ഥ​ന ന​ട​ത്തു​ന്ന​ത് എ​ന്നു പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി അ​ത​ത് എ​സ്എ​ച്ച്ഒ മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ ഒ​രു ത​ര​ത്തി​ലു​ള്ള കൂ​ട്ട പ്രാ​ർ​ഥ​ന​യും അ​നു​വ​ദി​ക്കി​ല്ല​ന്നെും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.
മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും മ​റ്റു ജി​ല്ല​ക​ളി​ലും ചി​കി​ത്സാ​ർ​ഥം പോ​യി വ​രു​ന്ന രോ​ഗി​ക​ൾ​ക്കും അ​വ​രെ അ​നു​ഗ​മി​ക്കു​ന്ന​വ​ർ​ക്കും കോ​വി​ഡ് പോ​സ്റ്റി​വ് ആ​കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​പ്ര​കാ​രം മ​റ്റ് ജി​ല്ല​ക​ളി​ൽ ചി​കി​ത്സ ക​ഴി​ഞ്ഞ് വ​രു​ന്ന രോ​ഗി​ക​ളും അ​നു​ഗ​മി​ക്കു​ന്ന​വ​രും നി​ർ​ബ​ന്ധ​മാ​യും ഹോം ​ക്വാ​റന്‍റൈനി​ൽ ക​ഴി​യ​ണം. അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും ക​ഴി​യു​ന്ന​തും ഹോം ​ക്വാ​റന്‍റൈൻ പാ​ലി​ക്ക​ണം. അ​വ​ശ്യ​വ​സ്തു​ക്ക​ൾ​ക്കാ​യി അ​വ​ർ പ​ര​മാ​വ​ധി സാ​ഫ​ല്യം സു​ര​ക്ഷ/​ടെ​ലി​മെ​ഡി​സി​ൻ പ​ദ്ധ​തി​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം.
അ​ന്ത​ർ​ജി​ല്ലാ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യ്ക്കാ​യി പോ​കു​ന്ന വ്യ​ക്തി​ക​ളും അ​വ​രെ അ​നു​ഗ​മി​ക്കു​ന്ന​വ​രും അ​വ​രു​ടെ യാ​ത്ര സം​ബ​ന്ധി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ തൊ​ട്ട​ടു​ത്ത പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​റി​യി​ക്ക​ണം. എ​ന്നാ​ൽ അ​വ​ർ​ക്ക് തു​ട​ർ ചി​കി​ത്സ​യ്ക്കാ​യു​ള്ള യാ​ത്ര​ക​ൾ​ക്ക് ഈ ​നി​യ​ന്ത്ര​ണം ബാ​ധ​ക​മാ​കി​ല്ല. ഇ​ങ്ങ​നെ ചി​കി​ത്സ ക​ഴി​ഞ്ഞ് വ​രു​ന്ന​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളി​ൽ 65 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​രും 10 വ​യ​സി​ന് താ​ഴെ​യു​ള്ള​വ​രും ഉ​ണ്ടെ​ങ്കി​ൽ നി​ർ​ബ​ന്ധ​മാ​യും റി​വേ​ഴ്സ് ക്വാ​റ​ന്ൈ‍​റ​ൻ അ​നു​വ​ർ​ത്തി​ക്ക​ണം.
അ​ന്ത​ർ സം​സ്ഥാ​ന ച​ര​ക്ക് നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ന്ത​ർ സം​സ്ഥാ​ന ച​ര​ക്കു വാ​ഹ​ന ഡ്രൈ​വ​ർ​മാ​ർ​ക്ക് ജി​ല്ല​യി​ലെ മാ​ന​ന്ത​വാ​ടി, ബ​ത്തേ​രി, ക​ൽ​പ്പ​റ്റ എ​ന്നി​വി​ട​ങ്ങ​ളി​ൽ പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​വും വി​ശ്ര​മ സ്ഥ​ല​വും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ഈ ​വാ​ഹ​ന​ങ്ങ​ളി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​തി​ർ​ത്തി​ക​ളി​ൽ നി​ന്നും സ്റ്റി​ക്ക​ർ പ​തി​ക്കു​ന്നു​ണ്ട്. അ​പ്ര​കാ​രം വ​രു​ന്ന ഡ്രൈ​വ​ർ​മാ​രി​ൽ വ​യ​നാ​ട് സ്വ​ദേ​ശി​ക​ൾ​ക്ക് അ​വ​രു​ടെ വീ​ടു​ക​ളി​ലേ​ക്ക് പോ​കാ​ൻ അ​നു​മ​തി​യു​ണ്ട്. അ​വ​ർ നി​ർ​ബ​ന്ധ​മാ​യും വീ​ടു​ക​ളി​ൽ ക്വാ​റന്‍റൈനി​ൽ ക​ഴി​യ​ണം. അ​വ​രു​ടെ കു​ടും​ബാ​ഗ​ങ്ങ​ളും പ​ര​മാ​വ​ധി ഹോം ​ക്വാ​റന്‍റൈനി​ൽ നി​ൽ​ക്കാ​ൻ ശ്ര​മി​ക്ക​ണം. ഇ​ത​ര ജി​ല്ലാ അ​ന്ത​ർ സം​സ്ഥാ​ന ഡ്രൈ​വ​ർ​മാ​ർ അ​വ​ർ​ക്ക് നി​ശ്ച​യി​ച്ചി​ട്ടു​ള്ള വി​ശ്ര​മ കേ​ന്ദ്ര​ങ്ങ​ളി​ൽ ത​ന്നെ താ​മ​സി​ക്കേ​ണ്ട​തും അ​വ​ർ​ക്ക് അ​നു​വ​ദി​ച്ച വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ളി​ലെ ടോ​യ് ല​റ്റ് സം​വി​ധാ​നം മാ​ത്രം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നും ശ്ര​ദ്ധി​ക്ക​ണം.
ഇ​പ്ര​കാ​രം ച​ര​ക്കു​മാ​യി അ​ന്ത​ർ സം​സ്ഥ​ന​ങ്ങ​ളി​ൽ നി​ന്നും വ​ന്ന് ജി​ല്ല​യി​ലെ വി​വി​ധ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ച​ര​ക്ക് ഇ​റ​ക്കു​ന്ന ച​ര​ക്ക് ഡ്രൈ​വ​ർ​മാ​ർ​ക്കു​ള്ള ഭ​ക്ഷ്യ​ല​ഭ്യ​ത വ്യാ​പാ​ര വ്യ​വ​സാ​യ സം​ഘ​ട​ന​ക​ളോ ച​ര​ക്ക് ഇ​റ​ക്കു​ന്ന ക​ട​യു​ട​മ​യോ ഉ​റ​പ്പ് വ​രു​ത്ത​ണം. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.