നരഭോജി ക​ടു​വ​യെ കൂ​ടുവ​ച്ച് പി​ടി​കൂ​ടാ​ൻ ന​ട​പ​ടി​യാ​യി
Sunday, August 9, 2020 11:39 PM IST
പു​ൽ​പ്പ​ള്ളി: പ​ള്ളി​ച്ചി​റ ച​ങ്ങ​ന്പ​ത്ത് വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളേ​യും വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രേ​യും ആ​ക്ര​മി​ച്ച ക​ടു​വ​യെ കൂ​ട് വ​ച്ച് പി​ടി​കൂ​ടാ​ൻ വ​നം വ​കു​പ്പ് ന​ട​പ​ടി​യാ​യി. വ​നം വ​കു​പ്പ് പ്ര​ദേ​ശ​ത്ത് സ്ഥാ​പി​ച്ച ക്യാ​മ​റ​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ക​ടു​വ​യു​ടെ സാ​ന്നി​ധ്യം പ​തി​ഞ്ഞ​തോ​ടെ​യാ​ണ് കൂ​ട് വ​യ്ക്കാ​ൻ വ​നം വ​കു​പ്പ് ത​യാ​റാ​യ​ത്. ഇ​ന്ന് രാ​വി​ലെ​യോ​ടെ കൂ​ട് സ്ഥാ​പി​ക്കു​മെ​ന്ന് വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച രാ​ത്രി പ്ര​ദേ​ശ​ത്തെ രാ​മ​കൃ​ഷ്ണ​ന്‍റെ തൊ​ഴു​ത്തി​ൽ നി​ന്നും ര​ണ്ട് വ​യ​സ് പ്രാ​യ​മു​ള്ള പ​ശു​വി​നെ ക​ടു​വ ആ​ക്ര​മി​ച്ച് കൊ​ന്ന​ത്. തു​ട​ർ​ന്ന് വ​നം വ​കു​പ്പ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​നി​ടെ​യാ​ണ് റേ​ഞ്ച​റും ഡ്രൈ​വ​റു​മു​ൾ​പ്പ​ടെ ര​ണ്ട് പേ​ർ​ക്ക്് ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.
ഇ​തേ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ഡി​എ​ഫ്ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശ​ത്ത് കൂ​ടു​ത​ൽ ക്യാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നു. ഈ ​ക്യാ​മ​റ​ക​ളി​ലും ക​ടു​വ​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് കൂ​ട് സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി​യാ​യ​ത്.