‘ഓ​ർമ​ദി​ന​ത്തി​ൽ ഒ​രു സാ​ന്ത്വ​നം’ പ​ദ്ധ​തി​ക്ക് ഇ​ന്ന് തു​ട​ക്ക​മാ​കും
Wednesday, August 12, 2020 11:46 PM IST
മാ​ന​ന്ത​വാ​ടി: ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ല​യി​ലെ ഡ​യാ​ലി​സി​സി​ന് വി​ധേ​യ​രാ​കു​ന്ന നി​ർ​ധ​ന​രാ​യ രോ​ഗി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യു​ള​ള ഓ​ർ​മ​ദി​ന​ത്തി​ൽ ഒ​രു സാ​ന്ത്വ​നം എ​ന്ന പ​ദ്ധ​തി​ക്ക് ഇ​ന്ന് തു​ട​ക്ക​മി​ടു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ജന്മദി​നം, ച​ര​മ​ദി​നം, വി​വാ​ഹ വാ​ർ​ഷി​കം തു​ട​ങ്ങി സ​ന്തോ​ഷം ന​ൽ​കു​ന്ന​തും നൊ​ന്പ​ര​പ്പെ​ടു​ത്തു​ന്ന​തു​മാ​യ ഓ​ർ​മ​ദി​ന​ങ്ങ​ൾ ന​മ്മു​ടെ കു​ടും​ബ​ത്തി​ൽ​മാ​ത്രം ആ​ച​രി​ക്കു​ക​യും ആ​ഘോ​ഷി​ക്കു​ക​യും ചെ​യ്യു​ന്ന പ​തി​വ് രീ​തി​ക​ളെ മാ​റ്റി വേ​ദ​ന അ​നു​ഭ​വി​ക്കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് ഡ​യാ​ലി​സി​സ് രോ​ഗി​ക​ൾ​ക്ക് സ​ഹാ​യ​മെ​ത്തി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് പ​ദ്ധ​തി രൂ​പം ന​ൽ​കി​യി​ട്ടു​ള​ള​ത്.
പ​ദ്ധ​തി​യി​ലൂ​ടെ ഒ​രു​ദി​വ​സം ജി​ല്ല​യി​ലെ ഒ​രു രോ​ഗി​ക്ക് ഡ​യാ​ലി​സി​സ് ചെ​യ്യു​ന്ന​തി​നാ​വ​ശ്യ​മാ​യ തു​ക ക​ണ്ടെ​ത്തു​ക​യാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​നാ​യി ജി​ല്ല​യി​ലെ 200 ഗ്ര​ന്ഥ​ശാ​ല​ക​ളി​ലെ പ്ര​വ​ർ​ത്ത​ക​ർ ഗ്ര​ന്ഥ​ശാ​ല പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​ദേ​ശ​ത്തെ ചു​രു​ങ്ങി​യ​ത് 10 വീ​ടു​ക​ളി​ൽ​നി​ന്നും ഓ​ർ​മ​ദി​നം സാ​മൂ​ഹ്യ നന്മ​യ്ക്ക് ആ​ച​രി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തി തു​ക പ​ഞ്ചാ​യ​ത്ത്ത​ല ലൈ​ബ്ര​റി നേ​തൃ​സ​മി​തി​ക​ൾ മു​ഖേ​ന ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സ​മാ​ഹ​രി​ക്കും.
ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ ജി​ല്ലാ ആ​രോ​ഗ്യ വി​ഭാ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ർ​ഹ​രാ​യ ഡ​യാ​ലി​സി​സ് രോ​ഗി​ക​ളെ ക​ണ്ടെ​ത്തി ഡ​യാ​ലി​സി​സ് കേ​ന്ദ്ര​ങ്ങ​ൾ​ക്ക് തു​ക കൈ​മാ​റും. പ​ദ്ധ​തി​യി​ലൂ​ടെ സ​മാ​ഹ​രി​ക്കു​ന്ന തു​ക​യു​ടെ വ​ര​വ് ചെ​ല​വ് ക​ണ​ക്കു​ക​ൾ ഒൗ​ദ്യോ​ഗി​ക ഓ​ഡി​റ്റി​ന് വി​ധേ​യ​മാ​ക്കു​മെ​ന്ന് ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഇ​ന്ന് പ​ദ്ധ​തി​യു​ടെ തു​ക സ​മാ​ഹ​ര​ണം ആ​രം​ഭി​ക്കു​ക​യും സെ​പ്റ്റം​ബ​ർ 14 ഗ്ര​ന്ഥ​ശാ​ലാ ദി​ന​ത്തി​ൽ ഒ​രു ഡ​യാ​ലി​സി​സ് രോ​ഗി​യു​ടെ ചെ​ല​വ് തു​ക കൈ​മാ​റു​മെ​ന്നും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി പി.​കെ. സു​ധീ​ർ, എ.​വി. മാ​ത്യു, പി.​ആ​ർ. സ​തീ​ഷ് എ​ന്നി​വ​ർ അ​റി​യി​ച്ചു.