ഇന്ത്യയിലെ കോവിഡ് വിവരങ്ങൾ: വെബ്സൈറ്റ് തയാറാക്കി വിദ്യാർഥി ശ്രദ്ധേയനായി
Wednesday, August 12, 2020 11:47 PM IST
ക​ൽ​പ്പ​റ്റ: രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ ത​ത്സ​മ​യം അ​റി​യു​ന്ന​തി​നു വെ​ബ്സൈ​റ്റ് ത​യാ​റാ​ക്കി വി​ദ്യാ​ർ​ഥി ശ്ര​ദ്ധേ​യ​നാ​യി. വ​യ​നാ​ട് കാ​വു​മ​ന്ദം പോ​ക്ക​ക​ത്ത് യൂ​സ​ഫ്-​ഫൗ​സി​യ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ഫ​സ​ലു​റ​ഹ്മാ​നാ​ണ്(17)​രാ​ജ്യ​ത്തെ കോ​വി​ഡ്ബാ​ധി​ത​രു​ടെ ത​ത്സ​മ​യ സ്ഥി​തി വി​വ​ര​ക്ക​ണ​ക്കു​ക​ൾ അ​റി​യാ​നു​ള്ള വെ​ബ്സൈ​റ്റ്(​tthp://www.fazalu.ga
) ത​യാ​റാ​ക്കി​യ​ത്. ത​രി​യോ​ട് ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ്ടു സ​യ​ൻ​സ് വി​ദ്യാ​ർ​ഥി​യാ​ണ് ഫ​സ​ലു​റ​ഹ്മാ​ൻ. ഒ​റ്റ സ്ക്രീ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​യു​ടെ ഭൂ​പ​ട​ത്തി​ൽ ഏ​ത് സം​സ്ഥാ​ന​ത്തി​ന്‍റെ സ്ഥി​തി​വി​വ​ര​ങ്ങ​ളാ​ണോ അ​റി​യേ​ണ്ട​ത് ആ ​സം​സ്ഥാ​ന​ത്തി​നു നേ​രേ ക്ലി​ക്ക് ചെ​യ്താ​ൽ നി​ല​വി​ലു​ള്ള കോ​വി​ഡ് ബാ​ധി​ത​ർ, രോ​ഗ​മു​ക്തി നേ​ടി​യ​വ​ർ, കോ​വി​ഡ് മ​ര​ണം തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കും. കേ​ന്ദ്ര സ​ർ​ക്കാ​ർ ഡാ​റ്റ അ​പ്ഡേ​റ്റ് ചെ​യ്യു​ന്പോ​ൾ എ​പി​ഐ എ​ന്ന പ്രോ​ഗാ​മി​ലൂ​ടെ ത​ന്‍റെ വെ​ബ്സൈ​റ്റി​ലും ഡാ​റ്റ അ​പ്ഡേ​ഷ​ൻ ന​ട​ത്തു​ന്ന​തി​നാ​ൽ ഏ​റ്റ​വും പു​തി​യ വി​വ​ര​ങ്ങ​ളാ​ണ് ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന​തെ​ന്നു ഫ​സ​ലു റ​ഹ്മാ​ൻ പ​റ​യു​ന്നു. ആ​റു​മാ​സം മു​ന്പ് അ​മേ​രി​ക്ക​ൻ വി​ദ്യാ​ർ​ഥി ലോ​ക​ത്തി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ ഒ​രു വെ​ബ്സൈ​റ്റ് ത​യാ​റാ​ക്കി​യി​രു​ന്നു. ഇ​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​താ​ണ് സ്വ​ന്ത​മാ​യി വെ​ബ്സൈ​റ്റ് ത​യാ​റാ​കു​ന്ന​തി​നു ഫ​സ​ലു റ​ഹ്മാ​നു പ്രേ​ര​ണ​യാ​യ​ത്. എ​ച്ച്ടി​എം​എ​ൽ, സി​എ​സ്എ​സ്, ജെഎ​സ്ജെഎ​സ്ഒ​എ​ൻ തു​ട​ങ്ങി​യ പ്രോ​ഗ്രാ​മിം​ഗ് ഭാ​ഷ​ക​ളി​ലൂ​ടെ​യാ​ണ് വെ​ബ്സൈ​റ്റ് ഒ​രു​ക്കി​യ​ത്.