ഡോ​ക്സി ഡേ: 19894 ​പേ​ർ​ക്ക് പ്ര​തി​രോ​ധ ഗു​ളി​ക ന​ൽ​കി
Friday, August 14, 2020 11:03 PM IST
ക​ൽ​പ്പ​റ്റ: എ​ലി​പ്പ​നി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് 13ന് ​ജി​ല്ല​യി​ൽ ന​ട​ത്തി​യ ഡോ​ക്സി ഡേ​യി​ൽ 19894 ആ​ളു​ക​ൾ​ക്ക് എ​ലി​പ്പ​നി പ്ര​തി​രോ​ധ ഗു​ളി​ക​യാ​യ ഡോ​ക്സി സൈ​ക്ലി​ൻ വി​ത​ര​ണം ചെ​യ്ത​ ു. 70 ഡോ​ക്സി കി​യോ​സ്കു​ക​ൾ വ​ഴി​യാ​ണ് ഗു​ളി​ക​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്. ജി​ല്ല​യി​ലെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ, ആ​ശ പ്ര​വ​ർ​ത്ത​ക​ർ, 676 സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ പ​ങ്കാ​ളി​ക​ളാ​യി. മ​ലി​ന​ജ​ല സം​ന്പ​ർ​ക്ക സാ​ധ്യ​ത​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ, കൃ​ഷി​പ്പ​ണി​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ, ക​ന്നു​കാ​ലി പ​രി​പാ​ല​ക​ർ, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ തു​ട​ങ്ങി​യ​വ​ർ ഡോ​ക്സി ഡേ​ക​ളി​ൽ (20, 27, സെ​പ്റ്റം​ബ​ർ മൂ​ന്ന്)ഓ​രോ ഡോ​സ് ഡോ​ക്സി സൈ​ക്ലി​ൻ ഗു​ളി​ക ക​ഴി​ച്ച് എ​ലി​പ്പ​നി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​ഭ്യ​ർ​ത്ഥി​ച്ചു.