ക​ടു​വ​യെ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി
Friday, August 14, 2020 11:05 PM IST
പു​ൽ​പ്പ​ള്ളി: ചെ​ത​ല​യം റേ​ഞ്ചി​ലെ ച​ങ്ങ​ല ഗേ​റ്റ് ഫോ​റ​സ്റ്റ് സെ​ക്ഷ​ന് കീ​ഴി​ലെ വെ​ളു​കൊ​ല്ലി​യി​ൽ ക​ടു​വ​യെ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ന്ത്ര​ണ്ട് വ​യ​സ് പ്രാ​യ​മു​ള്ള ആ​ണ്‍​ക​ടു​വ​യാ​ണ് ച​ത്ത​ത്. വ​നം വ​കു​പ്പ് ഇ​ന്ന​ലെ വ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ടു​വ​യു​ടെ ജ​ഡം ക​ണ്ടെ​ത്തി​യ​ത്. വ​നം വ​കു​പ്പ് വെ​റ്റ​റി​ന​റി സ​ർ​ജ​ൻ അ​രു​ണ്‍ സ​ക്ക​റി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ടു​വ​യു​ടെ ജ​ഡം പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി. ഉ​ന്ന​ത വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.
ക​ഴി​ഞ്ഞ മാ​സം ക​ത​വ​ക്കു​ന്നി​ൽ യു​വാ​വി​നെ കൊ​ന്നു ഭ​ക്ഷി​ച്ച​തും ക​ഴി​ഞ്ഞ ദി​വ​സം ര​ണ്ട് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ക്കു​ക​യും പ​ള്ളി​ച്ചി​റ, കു​റി​ച്ചി​പ്പ​റ്റ പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളെ ആ​ക്ര​മി​ച്ച് കൊ​ന്ന​തും ഈ ​ക​ടു​വ​യാ​ണെ​ന്നാ​ണ് സൂ​ച​ന. മ​ര​ണ കാ​ര​ണം വ്യ​ക്ത​മ​ല്ല. ക​ഴി​ഞ്ഞ ദി​വ​സം ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലി​റ​ങ്ങി​യ ക​ടു​വ​യെ പി​ടി​കൂ​ടു​ന്ന​തി​ന് വ​നം​വ​കു​പ്പ് കൂ​ട് സ്ഥാ​പി​ക്കു​ക​യും വ​നം വ​കു​പ്പ് ക​ടു​വ​ക്കാ​യി തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യു​മാ​യി​രു​ന്നു.