അ​ശാ​സ്ത്രീ​യ​ കണ്ടെയ്​ൻ​മെ​ന്‍റ് സോ​ണ്‍ പ്ര​ഖ്യാ​പ​നം: ക​ട​ക​ൾ അ​നി​ശ്ചി​ത​മായി അ​ട​ച്ചി​ടാനൊരുങ്ങി വ്യാ​പാ​രി​ക​ൾ
Monday, September 21, 2020 11:18 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ജി​ല്ല​യി​ൽ ഏ​തെ​ങ്കി​ലും പ്ര​ദേ​ശ​ത്ത് കോ​വി​ഡ്-19 പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ക്കു​ന്പോ​ൾ വേ​ണ്ട​ത്ര അ​ന്വേ​ഷ​ണം ന​ട​ത്താ​തെ വാ​ർ​ഡു​ക​ളും പ്ര​ദേ​ശ​ങ്ങ​ളും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​ക്കി പ്ര​ഖ്യാ​പി​ക്കു​ന്ന അ​ധി​കൃ​ത​രു​ടെ അ​ശാ​സ്ത്രീ​യ ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് ക​ട​ക​ൾ അ​ട​ച്ചി​ടും. രോ​ഗ ഉ​റ​വി​ടം കൃ​ത്യ​മാ​യി അ​ന്വേ​ഷി​ക്കാ​തെ ശാ​സ്ത്രീ​യ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ൾ തു​ട​രെ ഒ​റ്റ​യ​ടി​ക്ക് അ​ട​ച്ചി​ടാ​ൻ ശു​പാ​ർ​ശ ചെ​യ്യു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
തി​ക​ച്ചും ഏ​ക​പ​ക്ഷീ​യ​മാ​യ തു​ട​ർ​ച്ച​യാ​യു​ള്ള അ​ട​ച്ചു​പൂ​ട്ട​ലു​ക​ൾ ജി​ല്ല​യി​ലെ ചെ​റു​കി​ട വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ചെ​റു​കി​ട വ്യ​വ​സാ​യ​ങ്ങ​ൾ നി​ല​ക്കാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്. കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ച​ട്ട​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണം. സ്വ​യം​തൊ​ഴി​ലി​ന്‍റെ ഭാ​ഗ​മാ​യി ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് വാ​യ്പ​യെ​ടു​ത്ത് വ്യാ​പാ​രം ചെ​യ്യു​ന്ന ഭൂ​രി​ഭാ​ഗ​ത്തി​നും അ​ധി​കൃ​ത​രു​ടെ നി​ല​പാ​ട് മൂ​ലം വാ​യ്പ തി​രി​ച്ച​ട​യ്ക്കാ​നോ വാ​ട​ക ന​ൽ​കാ​നോ ക​ഴി​യു​ന്നി​ല്ല.
ജി​ല്ല​യി​ലെ പ​ഞ്ചാ​യ​ത്തു​ക​ളി​ലും മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലും വ​രു​ന്ന ടൗ​ണു​ക​ൾ പ​ല വാ​ർ​ഡു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന​തും നി​യ​ന്ത്ര​ണ​ത്തി​ന് ഭാ​ഗ​മാ​യി അ​ട​ക്കു​ന്പോ​ൾ​ന്പോ​ൾ രോ​ഗ​നി​യ​ന്ത്ര​ണ​ത്തി​ന് ഉ​ദ്ദേ​ശ​ല​ക്ഷ്യം സാ​ധ്യ​മ​ല്ലെ​ന്ന് ആ​ർ​ക്കും മ​ന​സ്‌​സി​ലാ​വും. തു​റ​ന്നു​കി​ട​ക്കു​ന്ന ഭാ​ഗ​ത്തേ​ക്ക് പൊ​തു​ജ​നം ഒ​ന്നി​ച്ച് വ​രു​ന്ന സാ​ഹ​ച​ര്യം അ​വ​സാ​നി​പ്പി​ക്ക​ണം.
ക​ണ്ടെ​യ്ൻ​മെ​ന്‍റ്സോ​ണ്‍ പ്ര​ഖ്യാ​പ​ന​ത്തി​ൽ മാ​ത്ര​മൊ​തു​ങ്ങു​ക​യാ​ണ്. സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന സ​ർ​വീ​സും ന​ട​ക്കു​ന്നു​ണ്ട്. ബാ​ങ്കു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും അ​വ​ശ്യ വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു. ക​ച്ച​വ​ട​വും ത​കൃ​തി​യാ​യി ന​ട​ക്കു​ക​യാ​ണ്. അ​ശാ​സ്ത്രീ​യ​മാ​യ ന​ട​പ​ടി​ക​ൾ പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ അ​വ​ശ്യ വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് അ​ട​ച്ചി​ടു​മെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 25ന് ​വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ പ്ല​ക്കാ​ർ​ഡ് വെ​ച്ച് പ്ര​തി​ഷേ​ധി​ക്കും. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​വാ​സു​ദേ​വ​ൻ, ട്ര​ഷ​റ​ർ ഹൈ​ദ്രു, സെ​ക്ര​ട്ട​റി സി. ​ര​വീ​ന്ദ്ര​ൻ ക​ന്പ​ള​ക്കാ​ട് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.