കു​ട്ടി​ക​ൾ​ക്ക് സം​വ​ദി​ക്കാം; ടേ​ക്ക് ഓ​ഫി​ന് ഇ​ന്ന് തു​ട​ക്കം
Wednesday, September 23, 2020 12:12 AM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് കാ​ല​ത്ത് വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന കു​ട്ടി​ക​ൾ​ക്ക് വി​ജ്ഞാ​ന​വും വി​നോ​ദ​വും ല​ക്ഷ്യ​മാ​ക്കി ജി​ല്ലാ ഭ​ര​ണ കൂ​ട​വും ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ യൂ​ണി​റ്റും സം​യു​ക്ത​മാ​യി ത​യാ​റാ​ക്കി​യ ടേ​ക്ക് ഓ​ഫ് പ​ദ്ധ​തി​ക്ക് ഇ​ന്ന് തു​ട​ക്കം. കു​ട്ടി​ക​ൾ​ക്ക് ജി​ല്ലാ ക​ള​ക്ട​ർ, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി തു​ട​ങ്ങി സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഇ​ട​പെ​ടു​ന്ന പ്ര​മു​ഖ വ്യ​ക്തി​ക​ളു​മാ​യി ഇ​നി ഓ​ണ്‍​ലൈ​നി​ൽ സം​വ​ദി​ക്കാം.
ടെ​ൽ എ ​ഹ​ലോ എ​ന്ന പേ​രി​ൽ കു​ട്ടി​ക​ൾ​ക്ക് ഫോ​ണ്‍ മു​ഖേ​ന സം​സാ​രി​ക്കു​വാ​നും പ​രാ​തി​ക​ളും വി​ശേ​ഷ​ങ്ങ​ളും ഇ​വ​രു​മാ​യി പ​ങ്കു വെ​യ്ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ഒ​രു​ക്കു​ന്ന​ത്. ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള​യു​മാ​യി കു​ട്ടി​ക​ൾ​ക്ക് ഇ​ന്ന് സം​വ​ദി​ക്കാം.
ടോ​ക്ക് ടു ​ഹീ​റോ, കു​ട്ടി​വ​ര, എ​ഫ​ക്ടീ​വ് ക്ലി​പ്പ്, വ​ണ്‍ ക്ലി​ക്ക്, ഫോ​ക്ക​സ് ടാ​ല​ന്‍റ്, ഫ്രെ​യിം ദി ​ഫീ​ൽ എ​ന്നി​വ കൂ​ട്ടി ചേ​ർ​ത്ത​താ​ണ് ടേ​ക്ക് ഓ​ഫ്. എ​ല്ലാ ബു​ധ​നാ​ഴ്ച​ക​ളി​ലും രാ​വി​ലെ 11 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്ന് വ​രെ​യാ​ണ് സം​വ​ദി​ക്കാ​ൻ അ​വ​സ​രം. ഇ​തി​നാ​യി 9526804151 എ​ന്ന ടോ​ൾ​ഫ്രീ ന​ന്പ​റി​ലേ​ക്ക് വി​ളി​ക്ക​ണം.
മൂ​ന്ന് മു​ത​ൽ 18 വ​യ​സു വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​ണ് ടേ​ക്ക് ഓ​ഫീ​ലൂ​ടെ സം​സാ​രി​ക്കാ​ൻ അ​വ​സ​രം. ഫോ​ണ്‍​കോ​ൾ, ഫേ​സ്ബു​ക്ക് പേ​ജ്, വാ​ട്സ് ആ​പ്, മു​ഖേ​ന​യും കു​ട്ടി​ക​ൾ​ക്ക് സം​വ​ദി​ക്കാം.വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ വെ​ബി​നാ​റു​ക​ൾ, മോ​ട്ടി​വേ​ഷ​ണ​ൽ സ്പീ​ച്ച്, ക​രി​യ​ർ ഗൈ​ഡ​ൻ​സ്, ഓ​ണ്‍​ലൈ​ൻ വീ​ഡി​യോ പ്ര​ദ​ർ​ശ​നം എ​ന്നി​വ​യും സം​ഘ​ടി​പ്പി​ക്കും.
കു​ട്ടി​ക​ളെ ഗ്രൂ​പ്പു​ക​ളാ​യി തി​രി​ച്ച് വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ചി​ത്ര​ര​ച​ന, പോ​സ്റ്റ​ർ ര​ച​ന മ​ത്സ​രം, ബോ​ധ​വ​ൽ​ക്ക​ര​ണ വീ​ഡി​യോ നി​ർ​മാ​ണം, പാ​ഴ്വ​സ്തു​ക്ക​ൾ കൊ​ണ്ടു​ള്ള നി​ർ​മാ​ണം, ക​ഥാ ക​വി​താ ര​ച​ന മ​ത്സ​രം, ഫോ​ട്ടോ​ഗ്രാ​ഫി മ​ത്സ​രം എ​ന്നി​വ​യും ന​ട​ത്തും.