ടെ​ലി ഗൈ​ഡ​ഡ് ശ​സ്ത്ര​ക്രി​യ വീ​ണ്ടും വി​ജ​യ​ക​ര​മാ​യി ന​ട​ത്തി പൂ​ക്കോ​ട് വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല
Wednesday, September 23, 2020 12:13 AM IST
ക​ൽ​പ്പ​റ്റ:​കേ​ര​ള വെ​റ്റ​റി​ന​റി ആ​ൻ​ഡ് അ​നി​മ​ൽ സ​യ​ൻ​സ​സ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പൂ​ക്കോ​ട് കാ​ന്പ​സി​ൽ ടെ​ലി ഗൈ​ഡ​ഡ് ശ​സ്ത്ര​ക്രി​യ വീ​ണ്ടും വി​ജ​യ​ക​ര​മാ​യി ന​ട​ത്തി. മ​ലേ​ഷ്യ​യി​ലെ ബു​ദ്ധി എ​ന്നു പേ​രു​ള്ള പെ​ണ്‍ നാ​യ്ക്കു​ട്ടി​യി​ലാ​ണ് വി​ദൂ​ര സാ​ങ്കേ​തി​ക നി​ർ​ദേ​ശം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. പൂ​ഡി​ൽ ഇ​ന​ത്തി​ൽ​പ്പെ​ട്ട ബു​ദ്ധി​ക്കു മൂ​ന്നു മാ​സ​മാ​ണ് പ്രാ​യം.
മ​ലേ​ഷ്യ​യി​ലെ പെ​നാം​ഗ് പ്ര​വ​ശ്യ​യി​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി ഡോ.​ഷി​ബു സു​ലൈ​മാ​ൻ ജോ​ലി ചെ​യ്യു​ന്ന ക്ലി​നി​ക്കി​ലാ​ണ് ആ​ഹാ​രം ക​ഴി​ക്കാ​ൻ പ്ര​യാ​സ​പ്പെ​ടു​ന്ന ബു​ദ്ധി​യെ ഉ​ട​മ ചി​കി​ത്സ​യ്ക്കെ​ത്തി​ച്ച​ത്. വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യി​ൽ നാ​യ്ക്കു​ട്ടി​ക്കു ക്രി​ക്കോ​ഫാ​റി​ൻ​ജി​യ​ൽ അ​ക്ക​ൽ​ലേ​ഷ്യ എ​ന്ന ജ·​വൈ​ക​ല്യ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി. തൊ​ണ്ട​യി​ൽ ഭ​ക്ഷ​ണ​ത്തി​ന്‍റെ ച​ല​നം നി​യ​ന്ത്രി​ക്കു​ന്ന പേ​ശി​ക​ളെ ബാ​ധി​ക്കു​ന്ന​താ​ണ് ഈ ​വൈ​ക​ല്യം. ഇ​തി​ന്‍റെ നി​വാ​ര​ണ​ത്തി​നു​ള്ള ശ​സ്ത്ര​ക്രി​യ​യ്ക്കു സാ​ങ്കേ​തി​ക നി​ർ​ദേ​ശം ല​ഭി​ക്കു​ന്ന​തി​നു ഡോ.​ഷി​ബു അ​മേ​രി​ക്ക,ഇം​ഗ്ല​ണ്ട്,നെ​ത​ർ​ലാ​ൻ​ഡ്സ്, ഓ​സ്ട്രേ​ലി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ വി​ദ​ഗ്ധ​രു​മാ​യി ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും ഫ​ലം ഉ​ണ്ടാ​യി​ല്ല.​ഒ​ടു​വി​ൽ മാ​തൃ​സ്ഥാ​പ​ന​ത്തി​ന്‍റെ സേ​വ​നം ഉ​റ​പ്പു​വ​രു​ത്തു​ക​യാ​യി​രു​ന്നു.
സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ശ​സ്ത്ര​ക്രി​യാ​വി​ഭാ​ഗ​ത്തി​ലു​ള്ള ഡോ.​പി.​ടി. ദി​നേ​ശ്, ഡോ.​എ​സ്. സൂ​ര്യ​ദാ​സ്, ഡോ.​വി. ര​മ്യ എ​ന്നി​വ​ർ ഓ​ണ്‍​ലൈ​നി​ൽ ന​ൽ​കി​യ സാ​ങ്കേ​തി​ക നി​ർ​ദേ​ശ​ങ്ങ​ള​നു​സ​രി​ച്ചു പെ​നാം​ഗി​ലെ ക്ലി​നി​ക്കി​ൽ ഡോ.​ഷി​ബു,ഡോ.​തെ​ഐ​ലിം​ഗ്, ഡോ.​അ​മ​ൽ ഭാ​സ്ക​ർ, ഡോ.​ലീ​പെം​ഗ് എ​ന്നി​വ​രാ​ണ് ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​ത്. ക്രി​ക്കോ​ഫാ​റി​ൻ​ജി​യ​ൽ​മ​യെ​ക്ട​മി എ​ന്ന ശ​സ്ത്ര​ക്രി​യ​യാ​ണ് ബു​ദ്ധി​യി​ൽ ന​ട​ത്തി​യ​ത്.
തൊ​ണ്ട​യി​ലെ സ​ങ്കീ​ർ​ണ​മാ​യ ഘ​ട​ന​യും നാ​യ്ക്കു​ട്ടി​യു​ടെ ചെ​റി​യ പ്രാ​യ​വും മൂ​ലം ശ​സ്ത്ര​ക്രി​യ വെ​ല്ലു​വി​ളി​ക​ൾ നി​റ​ഞ്ഞ​താ​യി​രു​ന്നു​വെ​ന്നു ഡോ.​പി.​ടി. ദി​നേ​ശ് പ​റ​ഞ്ഞു.
ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്ത നാ​യ്ക്കു​ട്ടി സാ​ധാ​ര​ണ​രീ​തി​യി​ൽ ഭ​ക്ഷ​ണം ക​ഴി​ച്ചു​തു​ട​ങ്ങി​യി​ട്ടു​ണ്ട്. മ​ലേ​ഷ്യ​യി​ലു​ള്ള നാ​യ്ക്കു​ട്ടി​ക്കാ​ണ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഡോ​ക്ട​ർ​മാ​ർ നേ​ര​ത്തേ ടെ​ലി ഗൈ​ഡ​ഡ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്.