ക​ർ​ഷ​ക ഹ​ർ​ത്താ​ലി​നെ എ​ഫ്ആ​ർ​എ​ഫ് പി​ന്തു​ണ​യ്ക്കും
Wednesday, September 23, 2020 11:16 PM IST
മാ​ന​ന്ത​വാ​ടി: ദേ​ശ​വ്യാ​പ​ക​മാ​യി 25നു ​ന​ട​ത്തു​ന്ന ക​ർ​ഷ​ക ഹ​ർ​ത്താ​ലി​നെ ഫാ​ർ​മേ​ഴ്സ് റി​ലീ​ഫ് ഫോ​റം പി​ന്തു​ണ​യ്ക്കു​മെ​ന്നു ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. രാ​ജ്യ​ത്തു മാ​റി​മാ​റി​വ​രു​ന്ന സ​ർ​ക്കാ​രു​ക​ൾ ക​ർ​ഷ​ക​രെ അ​വ​ഗ​ണി​ക്കു​ക​യും കോ​ർ​പ​റേ​റ്റു​ക​ളെ സ​ഹാ​യി​ക്കു​ക​യും ചെ​യ്യു​ന്ന നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. ക​ർ​ഷ​ക സ​മ​ര​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്താ​നും ഭ​ര​ണ​കൂ​ട​ങ്ങ​ൾ മ​ടി​ക്കു​ന്നി​ല്ല. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ ഹ​ർ​ത്താ​ൽ വി​ജ​യി​പ്പി​ക്കു​ന്ന​തി​നു സ​മൂ​ഹ​ത്തി​ന്‍റെ എ​ല്ലാ തു​റ​ക​ളി​ലു​മു​ള്ള​വ​ർ രം​ഗ​ത്തു​വ​ര​ണ​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ അ​ഭ്യ​ർ​ഥി​ച്ചു. എ​ൻ.​ജെ. ചാ​ക്കോ, പി.​എം. മാ​ത്യു, ടി. ​ഇ​ബ്രാ​ഹിം, പു​രു​ഷോ​ത്ത​മ​ൻ പ​ന​മ​രം, പി.​എ​ഫ്. മാ​ത്യു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.