ജ​ന സം​ര​ക്ഷ​ണ സ​മി​തി നി​വേ​ദ​നം ന​ൽ​കി
Wednesday, September 23, 2020 11:20 PM IST
വൈ​ത്ത​ിരി: ജ​ന​സം​ര​ക്ഷ​ണ സ​മി​തി യൂ​ണി​റ്റ് ക​മ്മി​റ്റി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​ഉ​ഷാ​കു​മാ​രി​ക്കു നി​വേ​ദ​നം ന​ൽ​കി. മ​ല​ബാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​നു ചു​റ്റും പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല പ്ര​ഖ്യാ​പി​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്കു​ന്ന​തി​നു കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ലും കൃ​ഷി​യി​ട​ങ്ങ​ളെ വ​ന്യ​ജീ​വി ശ​ല്യ​ത്തി​ൽ​നി​ന്നു സം​ര​ക്ഷി​ക്കു​ന്ന​തി​നു കാ​ട്ടു​പ​ന്നി, കു​ര​ങ്ങ് എ​ന്നി​വ​യെ ക്ഷു​ദ്ര ജീ​വി​ക​ളാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു സം​സ്ഥാ​ന സ​ർ​ക്കാ​രി​ലും സ​മ്മ​ർ​ദം ചെ​ലു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു നി​വേ​ദ​നം.

ഫാ.​ജോ​ണ്‍ പു​ളി​ന്താ​ന​ത്ത്, ഫാ.​ടോ​ണി താ​ന്നി​ക്ക​ൽ, ഫാ.​സി​ബി പു​ളി​ക്ക​ൽ, ഫാ.​ഗ്രേ​ഷ്യ​സ് ടോ​ണി, ജോ​സ​ഫ് മ​റ്റ​ത്തി​ൽ, ജോ​സ് കാ​രി​ക്ക​ൽ, ജോ​ഷി കൊ​ച്ചു​കു​ള​ത്തി​ങ്ക​ൽ, ഷി​ബു ചാ​ക്കോ, അ​ഭി​ലാ​ഷ് അ​റ​യ്ക്ക​ൽ എ​ന്നി​വ​ര​ട​ങ്ങു​ന്ന​താ​യി​രു​ന്നു നി​വേ​ദ​ക സം​ഘം.