കാ​ട്ടാ​ന​പ്പേ​ടി​യി​ൽ പാ​ണ്ട്ര​ങ്ങ് ഗ്രാ​മ​ത്തി​ലെ കു​ടും​ബ​ങ്ങ​ൾ
Friday, September 25, 2020 12:24 AM IST
മാ​ന​ന്ത​വാ​ടി:​പ​ന​വ​ല്ലി പാ​ണ്ട്ര​ങ്ങ് ഗ്രാ​മ​ത്തി​ലെ കു​ടും​ബ​ങ്ങ​ൾ കാ​ട്ടാ​ന​പ്പേ​ടി​യി​ൽ.​കു​റ​ച്ചു​കാ​ല​മാ​യി അ​തി​രൂ​ക്ഷ​മാ​ണ് ഗ്രാ​മ​ത്തി​ൽ ആ​ന​ശ​ല്യം.​രാ​വും പ​ക​ലും ഒ​റ്റ​യ്ക്കും കൂ​ട്ട​മാ​യും കൃ​ഷി​യി​ട​ങ്ങ​ളി​ൽ ഇ​റ​ങ്ങു​ന്ന ആ​ന​ക​ൾ കൊ​ടി​യ വി​ള​നാ​ശ​മാ​ണ് വ​രു​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ രാ​ത്രി ഗ്രാ​മ​ത്തി​ലെ കോ​ശി ജോ​ർ​ജ്, മാ​ത്യു ജോ​ർ​ജ്, ജോ​ണ്‍​സ​ണ്‍ ജോ​ർ​ജ്, ജേ​ക്ക​ബ് ജോ​ർ​ജ്,എം.​ജെ. അ​ല​ക്സാ​ണ്ട​ർ തു​ട​ങ്ങി​യ​വ​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ കൃ​ഷി​യി​ട​ങ്ങ​ളി​ൽ ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ കൃ​ഷി ആ​ന​ക​ൾ ന​ശി​പ്പി​ച്ചു.

മ​ര​ങ്ങ​ളും ആ​ന​ക​ൾ പി​ഴു​തെ​റി​യു​ന്നു​ണ്ട്. വ​നാ​തി​ർ​ത്തി​യി​ലെ പ്ര​തി​രോ​ധ വേ​ലി ത​ക​ർ​ത്താ​ണ് ആ​ന​ക​ൾ നാ​ട്ടി​ലി​റ​ങ്ങു​ന്ന​ത്. ആ​ന​ശ​ല്യ​ത്തി​നു പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടു ഗ്രാ​മീ​ണ​ർ നി​ര​വ​ധി ത​വ​ണ വ​നം അ​ധി​കാ​രി​ക​ൾ​ക്കു പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും പ​രി​ഹാ​ര​ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​ന്നി​ല്ല.​വി​ള​നാ​ശ​ത്തി​നു​ള്ള ന​ഷ്ട​പ​രി​ഹാ​രം തു​ച്ഛ​മാ​ണ്.​അ​തു സ​മ​യ​ബ​ന്ധി​ത​മാ​യി ന​ൽ​കാ​നും വ​നം വ​കു​പ്പ് ത​യാ​റാ​കു​ന്നി​ല്ല.