ബ്ര​ഹ്മ​ഗി​രി സൊ​സൈ​റ്റി കാ​പ്പി​പ്പൊ​ടി വി​പ​ണ​നം
Friday, September 25, 2020 11:20 PM IST
ക​ൽ​പ്പ​റ്റ:​ബ്ര​ഹ്മ​ഗി​രി ഡ​വ​ല​പ്പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ കോ​ഫി ഡി​വി​ഷ​ൻ ഉ​ത്പാ​ദി​പ്പി​ച്ച കാ​പ്പി​പ്പൊ​ടി​യു​ടെ വി​പ​ണ​നം അ​ന്താ​രാ​ഷ്ട്ര കാ​പ്പി ദി​ന​മാ​യ ഒ​ക്ടോ​ബ​ർ ഒ​ന്നി​നു തു​ട​ങ്ങും. വി​പ​ണ​നോ​ദ്ഘാ​ട​നം അ​ന്നു രാ​വി​ലെ 10നു ​ധ​ന​മ​ന്ത്രി ഡോ.​തോ​മ​സ് ഐ​സ​ക് വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗി​ലൂ​ടെ നി​ർ​വ​ഹി​ക്കു​മെ​ന്നു കോ​ഫി ഡി​വി​ഷ​ൻ ചെ​യ​ർ​മാ​ൻ പി.​കെ. സു​രേ​ഷ്,അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ കെ. ​മോ​ഹ​ൻ​ദാ​സ്,മാ​നേ​ജ​ർ കെ.​ആ​ർ. ജു​ബ്നു,കാ​പ്പി ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ സെ​ക്ര​ട്ട​റി സി.​എം. അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
കോ​ഫി ഡി​വി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​പ്പി​ദി​നാ​ഘോ​ഷ​വും ന​ട​ത്തും. ​താ​ലൂ​ക്കു​ത​ല ആ​ഘോ​ഷം മാ​ന​ന്ത​വാ​ടി,ബ​ത്തേ​രി,ക​ൽ​പ്പ​റ്റ എ​ന്നി​വി​ട​ങ്ങ​ളി​ൽ യ​ഥാ​ക്ര​മം എം​എ​ൽ​എ​മാ​രാ​യ ഒ.​ആ​ർ. കേ​ളു,ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ,സി.​കെ. ശ​ശീ​ന്ദ്ര​ൻ എ​ന്നി​വ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ഞ്ചാ​യ​ത്ത്-മു​നി​സ​പ്പ​ൽ ത​ല​ങ്ങ​ളി​ലും വാ​ർ​ഡു​ത​ല​ങ്ങ​ളി​ലും ആ​ഘോ​ഷം ഉ​ണ്ടാ​കും.