ജി​ല്ല​യി​ൽ എ​ട്ട് സ​ജീ​വ ക്ല​സ്റ്റ​റു​ക​ൾ
Friday, September 25, 2020 11:20 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ കോ​വി​ഡ് വ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ട്ട് സ​ജീ​വ ക്ല​സ്റ്റ​റു​ക​ളാ​ണ് നി​ല​വി​ലു​ള്ള​തെ​ന്ന് ജില്ലാ ഭരണകൂടം അ​റി​യി​ച്ചു. ക​ൽ​പ്പ​റ്റ സി​ന്ദൂ​ർ ടെ​ക്സ്റ്റ​യി​ൽ​സ്, വ​നി​താ പോ​ലീ​സ് സ്റ്റേ​ഷ​ൻ, പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക് എ​ന്നി​വ ജി​ല്ല​യി​ലെ പു​തി​യ സ്ഥാ​പ​ന ക്ല​സ്റ്റ​റു​ക​ളാ​ണ്. സി​ന്ദൂ​ർ ടെ​ക്സ്റ്റൈ​ൽ​സി​ൽ ആ​കെ എ​ട്ട് പേ​ർ​ക്കും വ​നി​താ പോ​ലീ​സ് സ്റ്റേ​ഷ​ൻ, പ​ഞ്ചാ​ബ് ബാ​ങ്ക് എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​റ് പേ​ർ​ക്ക് വീ​ത​വു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
പ​ടി​ഞ്ഞാ​റ​ത്ത​റ, മേ​പ്പാ​ടി​യി​ലെ ചൂ​ര​ൽ​മ​ല എ​ന്നി​വ ലാ​ർ​ജ് ക​മ്മ്യൂ​ണി​റ്റി ക്ല​സ്റ്റ​റു​ക​ളും ക​ൽ​പ്പ​റ്റ​യി​ലെ മു​ണ്ടേ​രി ക്ലോ​സ്ഡ് ക​മ്മ്യൂ​ണി​റ്റി ക്ല​സ്റ്റ​റും ബ​ത്തേ​രി​യി​ലെ ബാം​ബു മെ​സ്, പൂ​താ​ടി പ​ഞ്ചാ​യ​ത്ത് എ​ന്നി​വ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ന​ൽ ക്ല​സ്റ്റ​റു​ക​ളു​മാ​യി തു​ട​രു​ന്നു.
പ​ടി​ഞ്ഞാ​റ​ത്ത​റ ക്ല​സ്റ്റ​റി​ൽ 128 പേ​ർ​ക്കും മേ​പ്പാ​ടി​യി​ൽ 77 പേ​ർ​ക്കും മു​ണ്ടേ​രി​യി​ൽ 43 പേ​ർ​ക്കും ബ​ത്തേ​രി ബാം​ബു മെ​സി​ൽ 10 പേ​ർ​ക്കും പൂ​താ​ടി പ​ഞ്ചാ​യ​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 21 പേ​ർ​ക്കു​മാ​ണ് ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ജി​ല്ല​യി​ലെ സ​ജ്ജീ​വ ക്ല​സ്റ്റ​റു​ക​ളി​ലാ​യി ആ​കെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ 299 പേ​രാ​ണ്.
ജി​ല്ല​യി​ലെ അ​ഞ്ച് ക്ല​സ്റ്റ​റു​ക​ളി​ൽ കോ​വി​ഡ് പൂ​ർ​ണ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യി​ട്ടു​ണ്ട്. ഏ​റ്റ​വും വ​ലി​യ ക്ല​സ്റ്റ​റാ​യി​രു​ന്ന ഷീ​ബാ​തൊ​ടി- വാ​ളാ​ട് 347 പേ​ർ​ക്കും തൊ​ണ്ട​ർ​നാ​ട് 26 പേ​ർ​ക്കും ബ​ത്തേ​രി എം​ടി​സി​യി​ൽ 31 പേ​ർ​ക്കും മീ​ന​ങ്ങാ​ടി​യി​ൽ 76 പേ​ർ​ക്കും ക​ൽ​പ്പ​റ്റ എ​സ്പി ഓ​ഫീ​സി​ൽ നാ​ല് പേ​ർ​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്ന​ത്.