പി​രി​ച്ചു​വി​ട്ട താ​ത്കാ​ലി​ക വാ​ച്ച​റെ തി​രി​ച്ചെ​ടു​ത്തു
Wednesday, October 21, 2020 11:11 PM IST
മാ​ന​ന്ത​വാ​ടി: നോ​ർ​ത്ത് വ​യ​നാ​ട് ഡി​എ​ഫ്ഒ പി​രി​ച്ചു​വി​ട്ട താ​ത്കാ​ലി​ക വാ​ച്ച​ർ മു​ര​ളി​യെ തി​രി​ച്ചെ​ടു​ക്കാ​ൻ ധാ​ര​ണ​യാ​യി.​വ​നം മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഇ​ട​പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നു ക​ണ്ണൂ​ർ സി​സി​എ​ഫ് അ​ട​ൽ അ​ര​ശ് സി​പി​ഐ നേ​താ​ക്ക​ളാ​യ ഇ.​ജെ. ബാ​ബു,കെ. ​സ​ജീ​വ​ൻ,നി​ഖി​ൽ പ​ദ്മ​നാ​ഭ​ൻ എ​ന്നി​വ​രു​മാ​യി ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു ഫോ​റ​സ്റ്റ് ഐ​ബി​യി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് താ​ത്കാ​ലി​ക വാ​ച്ച​ർ​ക്കെ​തി​രാ​യ ന​ട​പ​ടി റ​ദ്ദാ​ക്കാ​ൻ തീ​രു​മാ​ന​മാ​യ​ത്. ഇ​തോ​ടെ മു​ര​ളി​യെ തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടു സി​പി​ഐ ന​ട​ത്തി​വ​ന്ന സ​മ​രം പി​ൻ​വ​ലി​ച്ചു.
ഡി​എ​ഫ്ഒ ആ​വ​ശ്യ​പ്പെ​ട്ട വീ​ട്ടു​ജോ​ലി ചെ​യ്യാ​ൻ വി​സ​മ്മ​തി​ച്ച​തി​നാ​ണ് ത​ന്നെ പി​രി​ച്ചു​വി​ട്ട​തെ​ന്നു ക​ണി​യാ​ന്പ​റ്റ സ്വ​ദേ​ശി​യാ​യ മു​ര​ളി ആ​രോ​പി​ച്ചി​രു​ന്നു.14 വ​ർ​ഷ​മാ​യി ജോ​ലി​യി​ലു​ള്ള താ​ത്കാ​ലി​ക വാ​ച്ച​റെ ത​ക്ക​താ​യ കാ​ര​ണ​മി​ല്ലാ​തെ പി​രി​ച്ചു​വി​ട്ട വി​ഷ​യം ച​ർ​ച്ച​ചെ​യ്യു​ന്ന​തി​നു സി​പി​ഐ നേ​താ​ക്ക​ൾ ക​ഴി​ഞ്ഞ ദി​വ​സം ഓ​ഫീ​സി​ൽ എ​ത്തി​യെ​ങ്കി​ലും ഡി​എ​ഫ്ഒ സ​ഹ​ക​രി​ച്ചി​ല്ല.​
ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചു സി​പി​ഐ നേ​താ​ക്ക​ൾ ഡി​എ​ഫ്ഒ​യു​ടെ കാ​ര്യാ​ല​യ​ത്തി​ൽ കു​ത്തി​യി​രി​പ്പു​സ​മ​രം ന​ട​ത്തി.​ഇ​തേ​ക്കു​റി​ച്ച​റി​ഞ്ഞു വ​നം മ​ന്ത്രി​യു​ടെ ഓ​ഫീ​സ് പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ടു​ക​യും പ​രി​ഹാ​ര​ത്തി​നു ക​ണ്ണൂ​ർ സി​സി​എ​ഫി​നെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.