പ​ച്ച​ക്ക​റിത്തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു
Friday, October 23, 2020 10:42 PM IST
മാ​ന​ന്ത​വാ​ടി: ഒ​രു കു​ടും​ബ​ത്തി​ന് ഒ​രു അ​ടു​ക്ക​ള​ത്തോ​ട്ടം എ​ന്ന ല​ക്ഷ്യ​വു​മാ​യി ക​ല്ലോ​ടി സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യു​ടെ കീ​ഴി​ലെ കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ച്ച​ക്ക​റിത്തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു. സെ​ന്‍റ് ക​മ്മീ​ലി​യ​ൻ​സ് സ​ഭ​യു​മാ​യി സ​ഹ​ക​രി​ച്ച് വി​ഷ​വി​മു​ക്ത പ​ച്ച​ക്ക​റി​ക​ൾ ഉ​ത്പാ​ദി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടു കൂ​ടി​യാ​ണ് ഒ​രു കു​ടും​ബ​ത്തി​നു ഒ​രു അ​ടു​ക്ക​ള​ത്തോ​ട്ടം എ​ന്ന ആ​ശ​യം ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
പ​ച്ച​ക്ക​റി തൈ​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം എ​ട​വ​ക പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷ വി​ജ​യ​ൻ നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ഇ​ട​വ​ക വി​കാ​രി ഫാ.​ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​മ്മി​ലി​യ​ൻ​സ് സ​ഭ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ഫ്രി നാ​ക്കു​ഴി​ക്കാ​ട്ട്, ഫാ. ​ടി​ബി​ൻ ച​ക്കു​ള​ത്തി​ൽ, കൈ​ക്കാ​രന്മാ​രാ​യ ഷീ​ജോ ചി​റ്റി​ല​പ്പ​ള്ളി ജോ​ഷി ക​പ്യാ​ര്മ​ല, മാ​ത്യു പ​ള്ള​ത്ത്, വി​വി​ധ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.