അ​സാ​പ് ക​മ്യൂ​ണി​റ്റി സ്കി​ൽ പാ​ർ​ക്ക് ഉ​ദ്ഘാ​ട​നം നാ​ളെ
Sunday, October 25, 2020 10:56 PM IST
ക​ൽ​പ്പ​റ്റ: മാ​ന​ന്ത​വാ​ടി​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്ന അ​സാ​പ് ക​മ്യൂ​ണി​റ്റി സ്കി​ൽ പാ​ർ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ ഉ​ച്ച​യ്ക്ക് 3.30ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ക്കും. ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ ക​മ്മ്യൂ​ണി​റ്റി സ്കി​ൽ പാ​ർ​ക്കാ​ണ് മാ​ന​ന്ത​വാ​ടി​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി ഡോ. ​കെ.​ടി. ജ​ലീ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
പു​തി​യ തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ലേ​ക്ക് എ​ത്തി​പ്പെ​ടാ​ൻ അ​ഭ്യ​സ്ത വി​ദ്യ​രാ​യ യു​വ​ജ​ന​ത​യെ വ​ള​ർ​ത്തി​യെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​സൂ​ത്ര​ണം ചെ​യ്ത് ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് അ​ഡീ​ഷ​ണ​ൽ സ്കി​ൽ അ​ക്വ​സി​ഷ​ൻ പ്രോ​ഗ്രാം (അ​സാ​പ്). ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.