അ​നു​ശോ​ചി​ച്ചു
Wednesday, October 28, 2020 11:41 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വും ക​ർ​ഷ​ക മി​ത്ര ഭ​ര​ണ​സ​മി​തി അം​ഗ​വും ബ​ത്തേ​രി ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റു​മാ​യ അ​ഡ്വ പി. ​വേ​ണു​ഗോ​പ​ലി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ പി.​എം. ജോ​യ് അ​നു​ശോ​ചി​ച്ചു.

കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി ജി​ല്ലാ ക​മ്മ​ിറ്റി​യും വ​നി​താ സ​മി​തി​യും യു​വ ക​ർ​ഷ​ക കൂ​ട്ടാ​യ്മ ജി​ല്ലാ ക​മ്മി​റ്റി​യും അ​നു​ശോ​ചി​ച്ചു. ഡോ.​പി. ല​ക്ഷ്മ​ണ​ൻ, ഉ​നൈ​സ് ക​ല്ലൂ​ർ, വ​ത്സ​ചാ​ക്കോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പൊ​തു​രം​ഗ​ത്തു സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്ന അ​ഡ്വ.​പി. വേ​ണു​ഗോ​പാ​ലി​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ജെ. ദേ​വ​സ്യ അ​നു​ശോ​ചി​ച്ചു.