സു​ഭി​ക്ഷ കേ​ര​ളം: മു​ള്ള​ൻ​കൊ​ല്ലി സ​ഹ​ക​ര​ണ​ബാ​ങ്ക് നെ​ൽ​കൃ​ഷി വി​ള​വെ​ടു​ത്തു
Saturday, November 28, 2020 11:20 PM IST
പു​ൽ​പ്പ​ള്ളി: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മു​ള്ള​ൻ​കൊ​ല്ലി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് മ​ര​ക്ക​ട​വ് ഡി​പ്പോ​യു​ടെ നെ​ൽ​കൃ​ഷി വി​ള​വെ​ടു​ത്തു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഒ​ന്നേ​കാ​ൽ ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വി​ട്ടാ​ണ് ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൃ​ഷി​യി​റ​ക്കി​യ​ത്. ര​ണ്ട് പേ​രി​ൽ നി​ന്നും മൂ​ന്ന​ര​യേ​ക്ക​ർ സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്താ​ണ് കൃ​ഷി​യി​റ​ക്കി​യ​ത്. അ​ത്യാ​ധു​നി​ക കൊ​യ്ത്ത്, മെ​തി​യെ​ന്ത്രം ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു വി​ള​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. വ​യ​നാ​ട്ടി​ൽ സാ​ധാ​ര​ണ​യാ​യി കൃ​ഷി ചെ​യ്തു​വ​രു​ന്ന ആ​തി​ര ഇ​ന​ത്തി​ൽ​പ്പെ​ട്ട നെ​ല്ലി​ന​മാ​ണ് കൃ​ഷി​യി​റ​ക്കി​യ​ത്.

സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യി​ൽ സ​പ്ലൈ​ക്കോ​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത് കൃ​ഷി ന​ട​ത്തു​ന്ന​തി​നാ​ൽ അ​വ​ർ ത​ന്നെ​യാ​ണ് സം​ഭ​ര​ണ​ത്തി​നും നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. പൊ​തു​വി​പ​ണി​യി​ൽ 1700 രൂ​പ മാ​ത്ര​മാ​ണ് വി​ല​യെ​ങ്കി​ലും ക്വി​ന്‍റ​ലി​ന് 2800 രൂ​പ നി​ര​ക്കി​ലാ​ണ് നി​ല​വി​ൽ താ​ങ്ങു​വി​ല നി​ശ്ച​യി​ച്ച് സം​ഭ​രി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് വി​ത്ത്, വ​ളം അ​ട​ക്ക​മു​ള്ള ന​ടീ​ൽ വ​സ്തു​ക്ക​ൾ ല​ഭ്യ​മാ​ക്കി​യ​ത്. ബാ​ങ്കി​ന്‍റെ പൂ​ർ​ണ​മാ​യ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ജൂ​ണ്‍ മാ​സം മു​ത​ൽ കൃ​ഷി ചെ​യ്തു​വ​രു​ന്ന​ത്. കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​മാ​ണെ​ങ്കി​ലും കൃ​ഷി​നാ​ശ​മൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും മി​ക​ച്ച വി​ള​വ് ത​ന്നെ​യാ​ണ് ല​ഭി​ച്ച​തെ​ന്നും ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജോ​യി​യും സെ​ക്ര​ട്ട​റി സ​ജി​യും പ​റ​ഞ്ഞു.

തൊ​ഴി​ലാ​ളി​ക​ളെ കി​ട്ടാ​തി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​ള​വെ​ടു​പ്പി​ന് അ​ത്യ​ധു​നി​ക കൊ​യ്ത്ത് മെ​തി​യെ​ന്ത്രം ഏ​റെ സ​ഹാ​യ​ക​ര​മാ​യെ​ന്നും ഇ​രു​വ​രും പ​റ​ഞ്ഞു.