കു​ടി​യൊ​ഴി​യേ​ണ്ടി​ വ​രു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ൽ ജ​നം: മൗനം വെടിയാതെ അധികൃതർ
Monday, November 30, 2020 11:13 PM IST
പു​ൽ​പ്പ​ള്ളി: ക​ട​മാ​ൻ​തോ​ട് പ​ദ്ധ​തി​യു​മാ​യി സ​ർ​ക്കാ​ർ മു​ന്നോ​ട്ട് പോ​കാ​ൻ തീ​രു​മാ​ന​മാ​യ​തോ​ടെ പ്ര​ദേ​ശ​ത്തെ ര​ണ്ട്, മൂ​ന്ന്, അ​ഞ്ച് വാ​ർ​ഡു​ക​ളി​ലെ ജ​ന​ങ്ങ​ൾ കു​ടി​യൊ​ഴി​യേ​ണ്ട ആ​ശ​ങ്ക​യി​ൽ. പു​ന​ര​ധി​വാ​സ ന​ട​പ​ടി​ക​ൾ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ക്കു​മോ​യെ​ന്ന​തും പ​ദ്ധ​തി സ്ഥ​ലം ഇ​ട്ടെ​റി​ഞ്ഞ് പോ​കേ​ണ്ടി വ​രു​മോ​യെ​ന്നു​മു​ള്ള പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല. സു​താ​ര്യ​മാ​യി കാ​ര്യ​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്നും ജ​ന​ങ്ങ​ളു​ടെ പൂ​ർ​ണ സ​മ്മ​ത​ത്തോ​ടെ മാ​ത്രം കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ണ്ട്.
വ​ൻ​കി​ട പ​ദ്ധ​തി​ക്ക് പ​ക​രം ചെ​റു പ​ദ്ധ​തി നി​ർ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന​വ​രു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പാ​യ​തി​നാ​ൽ രാ​ഷ്ട്രീ​യ സം​ഘ​ട​ന​ക​ൾ പ്ര​തി​ക​രി​ക്കു​ന്ന​തേ​യി​ല്ല. അ​ടു​ത്ത മാ​സ​മാ​ണ് സ​ർ​വേ ആ​രം​ഭി​ക്കു​ക. എ​ന്നാ​ൽ പ​ദ്ധ​തി എ​ത്ര​യും വേ​ഗം ആ​രം​ഭി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം. പ​ദ്ധ​തി ആ​രം​ഭി​ച്ചാ​ൽ കു​ടി​യേ​റ്റ മേ​ഖ​ല​യി​ലെ വ​ര​ൾ​ച്ച​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ഭൂ​രി​ഭാ​ഗം ക​ർ​ഷ​ക​രും പ​റ​യു​ന്ന​ത്.