ചീ​രാ​ലി​ൽ ക​രു​ത്ത​നെ നേ​രി​ടാ​ൻ വി​ദ്യാ​ർ​ഥി നേ​താ​വ്
Tuesday, December 1, 2020 11:51 PM IST
ക​ൽ​പ്പ​റ്റ: ന​വ​യ​നാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ ചീ​രാ​ൽ ഡി​വി​ഷ​നി​ൽ ക​രു​ത്ത​നെ നേ​രി​ടാ​ൻ വി​ദ്യാ​ർ​ഥി നേ​താ​വ്. നൂ​ൽ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് സി​റ്റിം​ഗ് പ്ര​സി​ഡ​ന്‍റും സി​പി​എം ബ​ത്തേ​രി ഏ​രി​യ ക​മ്മി​റ്റി​യം​ഗ​വു​മാ​യ കെ. ​ശോ​ഭ​ൻ​കു​മാ​റാ​ണ് ഡി​വി​ഷ​നി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. ഇ​ദ്ദേ​ഹ​വു​മാ​യി കൊ​ന്പു​കോ​ർ​ക്കാ​ൻ യു​ഡി​എ​ഫ് നി​യോ​ഗി​ച്ച​തു ക​ഐ​സ്യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​മ​ൽ ജോ​യി​യെ. ബി​ജെ​പി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് മ​ല​വ​യ​ലാ​ണ് എ​ൻ​ഡി​എ​യ്ക്കു​വേ​ണ്ടി മ​ത്സ​ര​രം​ഗ​ത്ത്.
ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് സം​സ്ഥാ​ന​ങ്ങ​ളു​മാ​യി അ​തി​രു​പ​ങ്കി​ടു​ന്ന​താ​ണ് ചീ​രാ​ൽ ഡി​വി​ഷ​ൻ. ജി​ല്ല​യി​ലെ മ​റ്റൊ​രു ഡി​വി​ഷ​നും ഇ​ല്ലാ​ത്ത പ്ര​ത്യേ​ക​ത​യാ​ണി​ത്. വോ​ട്ട​ർ​മാ​രി​ൽ 42 ശ​ത​മാ​ന​ത്തോ​ളം പ​ട്ടി​ക​വ​ർ​ഗ​ക്കാ​രാ​ണെ​ന്ന​തും മ​റ്റൊ​രു സ​വി​ശേ​ഷ​ത​യാ​ണ്. 28,000ന​ടു​ത്താ​ണ് വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം.
24 ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ചീ​രാ​ൽ ഡി​വി​ഷ​ൻ. നൂ​ൽ​പ്പു​ഴ പ​ഞ്ച​യാ​ത്ത് പൂ​ർ​ണ​മാ​യും(17 വാ​ർ​ഡു​ക​ൾ) നേ​ൻ​മേ​നി പ​ഞ്ചാ​യ​ത്തി​ലെ ന​ന്പ്യാ​ർ​കു​ന്ന്,ഈ​സ്റ്റ് ചീ​രാ​ൽ,മു​ണ്ട​ക്കൊ​ല്ലി,ചീ​രാ​ൽ,പ​ഴൂ​ർ,പു​ത്ത​ൻ​കു​ന്ന്,താ​ഴ​ത്തൂ​ർ വാ​ർ​ഡു​ക​ളും ഡി​വി​ഷ​ന്‍റെ ഭാ​ഗ​മാ​ണ്.2015​ലെ തെ​ര​ഞ്ഞ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​ലെ ബി​ന്ദു മ​നോ​ജാ​ണ് 1,593 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​നു വി​ജ​യി​ച്ച​ത്.
യു​ഡി​എ​ഫി​നും എ​ൽ​ഡി​എ​ഫി​നും ബി​ജെ​പി​ക്കും സ്വാ​ധീ​ന​മു​ള്ള​താ​ണ് ഡി​വി​ഷ​നി​ലെ പ​ല പ്ര​ദേ​ശ​ങ്ങ​ളും. ക​ഴി​ഞ്ഞ തെ​ര​ഞ്ഞ​ടു​പ്പി​ൽ 5,065 വോ​ട്ടാ​ണ് താ​മ​ര അ​ട​യാ​ള​ത്തി​ൽ വീ​ണ​ത്. അ​ഞ്ച് ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ളി​ലും ബി​ജെ​പി വി​ജ​യി​ച്ചു. മ​റ്റു​ചി​ല വാ​ർ​ഡു​ക​ളി​ൽ ര​ണ്ടാം സ്ഥാ​ന​ത്തു എ​ത്തി. അ​തി​നാ​ൽ​ത്ത​ന്നെ ഓ​രോ വോ​ട്ടും അ​മൂ​ല്യ​മാ​ണെ​ന്ന തി​രി​ച്ച​റി​വോ​ടെ​യാ​ണ് ഡി​വി​ഷ​നി​ൽ മൂ​ന്നു മു​ന്ന​ണി​ക​ളു​ടെ​യും പ്ര​ചാ​ര​ണം. പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട വോ​ട്ട​ർ​മാ​രെ കൂ​ടെ നി​ർ​ത്താ​ൻ പു​തു​ത​ന്ത്ര​ങ്ങ​ൾ മെ​ന​യു​ക​യാ​ണ് സ്ഥാ​നാ​ർ​ഥി​ക​ളും മു​ന്ന​ണി നേ​താ​ക്ക​ളും.
ബ​ത്തേ​രി നാ​യ്ക്കെ​ട്ടി സ്വ​ദേ​ശി​യാ​ണ് 50കാ​ര​നാ​യ ശോ​ഭ​ൻ​കു​മാ​ർ. ഭാ​ര്യ രാ​ധി​ക​യും മ​ക​ൻ നി​ഖി​ലും അ​ട​ങ്ങു​ന്ന​താ​ണ് കു​ടും​ബം. പ​തി​റ്റാ​ണ്ടു​ക​ളാ​യി പൊ​തു​രം​ഗ​ത്തു സ​ജീ​വ​മാ​ണ് ശോ​ഭ​ൻ​കു​മാ​ർ. എ​സ്എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി, ഡി​വൈ​എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി, സി​പി​എം നൂ​ൽ​പ്പു​ഴ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. 2010ൽ ​ബ​ത്തേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ വ​ട​ക്കാ​നാ​ട് ഡി​വി​ഷ​നി​ൽ വി​ജ​യി​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ന്‍റെ സി​റ്റിം​ഗ് വാ​ർ​ഡി​ൽ വി​ജ​യി​ച്ചാ​ണ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ലെ​ത്തി​യ​ത്.
ക​ല്ലൂ​ർ കു​ന്ന​ത്ത് ജോ​യി-​ശോ​ഭ​ന ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് 26കാ​ര​നാ​യ അ​മ​ൽ ജോ​യ്. സ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ന​ത്തി​ലും ജേ​ണ​ലി​സ​ത്തി​ലും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മു​ണ്ട്. വോ​ളി​ബോ​ൾ മു​ൻ ദേ​ശീ​യ താ​ര​മാ​ണ്.​സ​ബ്ജൂ​ണി​യ​ർ,ജൂ​ണി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി നാ​ലു​ത​വ​ണ കേ​ര​ള​ത്തി​ന്‍റെ ജ​ഴ്സി​യ​ണി​ഞ്ഞി​ട്ടു​ണ്ട്.
മ​ല​വ​യ​ൽ ന​ടു​വീ​ട്ടി​ൽ കൃ​ഷ്ണ​ദാ​സ്-​കോ​മ​ള​വ​ല്ലി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് 37കാ​ര​നാ​യ പ്ര​സാ​ദ് മ​ല​വ​യ​ൽ.​ഭാ​ര്യ ര​മ്യ​യും മ​ക​ൾ നേ​ഹ​ല​ക്ഷ്മി​യും അ​ട​ങ്ങു​ന്ന​താ​ണ് കു​ടും​ബം.​എ​ബി​വി​പി​യി​ലൂ​ടെ പൊ​തു​രം​ഗ​ത്തു എ​ത്തി​യ പ്ര​സാ​ദ് യു​വ​മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു.​മൂ​ന്നാം ത​വ​ണ​യാ​ണ് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​ത്. ആ​ദി​വാ​സി ഉൗ​രു​ക​ളി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം,വ​ന്യ​ജീ​വി ശ​ല്യം തു​ട​ങ്ങി​യ​വ ഡി​വി​ഷ​നി​ലെ പ്ര​ധാ​ന തെ​ര​ഞ്ഞെ​ടു​പ്പു​വി​ഷ​യ​ങ്ങ​ളാ​ണ്.