ക​ർ​ഷ​ക​ർ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം: ഗൂ​ഡ​ല്ലൂ​രി​ൽ ഡി​എം​കെ മു​ന്ന​ണി ധ​ർ​ണ ന​ട​ത്തി
Tuesday, December 1, 2020 11:51 PM IST
ഗൂ​ഡ​ല്ലൂ​ർ: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ കാ​ർ​ഷി​ക ന​യ​ത്തി​നെ​തി​രെ ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച് ഡി​എം​കെ മു​ന്ന​ണി ഗൂ​ഡ​ല്ലൂ​രി​ൽ ധ​ർ​ണ ന​ട​ത്തി. ബ​സ്റ്റാ​ൻ​ഡി​ന് മു​ന്പി​ൽ ന​ട​ന്ന ധ​ർ​ണ​യി​ൽ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ​ക്കെ​തി​രെ ജ​ന​രോ​ഷം ഇ​ര​ന്പി.
കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ക​ർ​ഷ​ക​രെ വ​ഞ്ചി​ക്കു​ക​യാ​ണെ​ന്നും തൊ​ഴി​ലാ​ളി വി​രു​ദ്ധ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യാ​ണെ​ന്നും സ​മ​ര​ക്കാ​ർ ആ​രോ​പി​ച്ചു. ത​ങ്ങ​ളും ക​ർ​ഷ​ക​ർ​ക്കൊ​പ്പ​മാ​ണ്. രാ​ജ്യ​ത്ത് ക​ർ​ഷ​ക​രോ​ഷം അ​ണ​പൊ​ട്ടി​യൊ​ഴു​കു​ക​യാ​ണ്. ഗൂ​ഡ​ല്ലൂ​ർ എം​എ​ൽ​എ എം. ​ദ്രാ​വി​ഡ​മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം. ​പാ​ണ്ഡ്യ​രാ​ജ്, എ. ​ലി​യാ​ക്ക​ത്ത​ലി, എ. ​രാ​ജേ​ന്ദ്ര​ൻ, കെ. ​ഹം​സ, ഷാ​ജി ചെ​ളി​വ​യ​ൽ, സു​ൽ​ഫി​ക്ക​റ​ലി, അ​ബ്ദു​പ്പ, എ​സ്.​കെ. രാ​ജ്, എ​ൻ. വാ​സു, എം.​എ. കു​ഞ്ഞി​മു​ഹ​മ്മ​ദ്, ടി. ​ബാ​ല​കൃ​ഷ്ണ​ൻ, മു​ഹ​മ്മ​ദ് ഗ​നി, കെ. ​സ​ഹ​ദേ​വ​ൻ, സി.​എ​ച്ച്.​എം. ഹ​നീ​ഫ, വി.​കെ. ഹ​നീ​ഫ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ർ​ഷ​ക​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.