അ​ച്ച​ടി സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ട​ലി​ന്‍റെ വ​ക്കി​ൽ
Friday, March 5, 2021 1:23 AM IST
ക​ണ്ണൂ​ർ: ക​ട​ലാ​സി​ന്‍റെ വി​ല വ​ർ​ധ​ന കാ​ര​ണം അ​ച്ച​ടി സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ട​ലി​ന്‍റെ ഭീ​ഷ​ണി​യി​ലാ​ണെ​ന്ന് കേ​ര​ള പ്രി​ന്‍റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ​പി​എ) ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ പേ​പ്പ​ർ ഉ​ത്പാ​ദ​ന ക​ന്പ​നി​ക​ളും വി​ല​വ​ർ​ധ​ന​യു​ടെ പാ​ത​യി​ലാ​ണ്. മ​ഷി, കെ​മി​ക്ക​ൽ​സ്‌ തു​ട​ങ്ങി​യ അ​ച്ച​ടി അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ൾ​ക്കും വി​ല ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ക​യാ​ണ്. കോ​വി​ഡി​നു ശേ​ഷം പൊ​തു പ​രി​പാ​ടി​ക​ളും ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ളും പു​ന​രാ​രം​ഭി​ക്കാ​ത്ത​തും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും മ​റ്റും തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ത്ത​തു കാ​ര​ണം അ​ച്ച​ടി ജോ​ലി​ക​ൾ വ​ള​രെ കു​റ​ഞ്ഞു. നാ​ളു​ക​ളാ​യി കേ​ര​ള​ത്തി​ലെ മൂ​വാ​യി​ര​ത്തോ​ളം വ​രു​ന്ന പ്രി​ന്‍റിം​ഗ് പ്ര​സു​ക​ൾ ഗു​രു​ത​ര സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ണ്. ഇ​തി​നി​ടെ ക​ട​ലാ​സി​ന്‍റെ വി​ല വ​ർ​ധി​ച്ച​തോ​ടു കൂ​ടി ഈ ​വ്യ​വ​സാ​യം തു​ട​ർ​ന്നു കൊ​ണ്ടു​പോ​കാ​ൻ സാ​ധി​ക്കാ​ത്ത​വി​ധം പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​ണ്. അ​ച്ച​ടി​ക്കൂ​ലി വ​ർ​ധി​പ്പി​ക്കു​ന്നി​ല്ലെ​ങ്കി​ലും ക​ട​ലാ​സ് വി​ല വ​ർ​ധ​ന​വി​ന് ആ​നു​പാ​തി​ക​മാ​യി അ​ച്ച​ടി ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല വ​ർ​ധി​പ്പി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​ന്നു. സം​സ്ഥാ​ന സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത ഹി​ന്ദു​സ്ഥാ​ൻ ന്യൂ​സ് പ്രി​ന്‍റ് ഫാ​ക്ട​റി ന​വീ​ക​രി​ച്ച് ന​ല്ല​യി​നം പേ​പ്പ​റു​ണ്ടാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ മു​ഴു​വ​ൻ അ​ച്ച​ടി ജോ​ലി​ക​ളും കേ​ര​ള​ത്തി​ലെ പ്ര​സു​ക​ൾ​ക്ക് ന​ൽ​ക​ണ​മെ​ന്ന് രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളോ​ടും സ്ഥാ​നാ​ർ​ഥി​ക​ളോ​ടും അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ കെ​പി​എ മു​ഖ്യ​ഉ​പ​ദേ​ഷ്ടാ​വ് പി.​എ. അ​ഗ​സ്റ്റി​ൻ, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​വി​ന​യ​രാ​ജ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​വി. പു​രു​ഷോ​ത്ത​മ​ൻ, കെ. ​മു​ഹ​മ്മ​ദ് കു​ട്ടി ഹാ​ജി, കെ. ​സു​ഗു​ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.