പ​യ്യ​ന്നൂ​രി​ല്‍ വാ​ക്സി​ന്‍ വി​ത​ര​ണ തീ​വ്ര​യ​ജ്ഞം ഇ​ന്നു തു​ട​ങ്ങും
Thursday, April 8, 2021 12:37 AM IST
പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​രി​ല്‍ കോ​വി​ഡ് വാ​ക്സി​ന്‍ വി​ത​ര​ണ​ത്തി​ന്‍റെ തീ​വ്ര​യ​ജ്ഞ പ​രി​പാ​ടി​ക്ക് ബോ​യ്സ് ഹൈ​സ്‌​കൂ​ളി​ല്‍ ഇ​ന്നു തു​ട​ക്ക​മാ​കും. 45 വ​യ​സ് ക​ഴി​ഞ്ഞ​വ​ര്‍​ക്കു​ള്ള കോ​വി​ഡ് വാ​ക്സി​ന്‍ വി​ത​ര​ണ​മാ​ണ് ഇ​ന്ന് തു​ട​ങ്ങു​ന്ന​ത്. 60 വ​യ​സ് ക​ഴി​ഞ്ഞ​വ​ര്‍​ക്കു​ള്ള കോ​വി​ഡ് വാ​ക്സി​ന്‍ വി​ത​ര​ണ​ത്തി​ന് ശേ​ഷ​മാ​ണ് ഇ​ന്നു​മു​ത​ല്‍ 45 വ​യ​സു ക​ഴി​ഞ്ഞ​വ​ര്‍​ക്കു​ള്ള വാ​ക്സി​ന്‍ വി​ത​ര​ണം ആ​രം​ഭി​ക്കു​ന്ന​ത്.
ഇ​ന്ന് അ​ഞ്ചു വാ​ര്‍​ഡു​ക​ള്‍ വ​രെ​യും ഒ​ന്‍​പ​തി​ന് 15 മു​ത​ല്‍ 19 വ​രെ​യു​ള്ള വാ​ര്‍​ഡു​ക​ളി​ലും 10ന് 20 ​മു​ത​ല്‍ 24 വ​രെ​യു​ള്ള വാ​ര്‍​ഡു​ക​ളി​ലും 11ന് 25 ​മു​ത​ല്‍ 29 വ​രെ​യു​ള്ള വാ​ര്‍​ഡു​ക​ളി​ലു​ള്ള​വ​ര്‍​ക്കു​മാ​ണ് വാ​ക്സി​ന്‍ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. 12ന് 30 ​മു​ത​ല്‍ 34 വ​രെ​യും13​ന് 25 മു​ത​ല്‍ 39 വ​രെ​യു​ള്ള വാ​ര്‍​ഡു​ക​ളി​ലും 15ന് 40 ​മു​ത​ല്‍ 44 വ​രെ​യു​ള്ള വാ​ര്‍​ഡു​ക​ളി​ലു​ള്ള​വ​ര്‍​ക്കും വാ​ക്സി​ന്‍ വി​ത​ര​ണം ചെ​യ്യും.ആ​റ് മു​ത​ല്‍ 14 വ​രെ​യു​ള്ള വാ​ര്‍​ഡു​ക​ളി​ലു​ള്ള​വ​ര്‍​ക്ക് മു​ത്ത​ത്തി പി​എ​ച്ച്സി​യി​ല്‍ വാ​ക്സി​ന്‍ വി​ത​ര​ണം ന​ട​ക്കും. പ​യ്യ​ന്നൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യും ന​ഗ​ര​സ​ഭ​യും പ​യ്യ​ന്നൂ​ര്‍ റോ​ട്ട​റി ക്ല​ബും സ​ഹ​ക​രി​ച്ചാ​ണ് വാ​ക്സി​ന്‍ വി​ത​ര​ണ​ത്തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത്.
എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ള്‍​ക്കെ​ത്തു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​കാ​ത്ത വി​ധ​ത്തി​ലാ​ണ് ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ന​ട​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ കെ.​വി. ല​ളി​ത, വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി.​വി. കു​ഞ്ഞ​പ്പ​ന്‍, താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​സു​നി​ത, റോ​ട്ട​റി ക്ല​ബ് ഭാ​ര​വാ​ഹി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.