1695 പേ​ര്‍​ക്ക് കോ​വി​ഡ്; 3015 പേ​ര്‍ക്ക് രോ​ഗ​മു​ക്തി
Monday, May 17, 2021 12:17 AM IST
ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 1695 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ 1644 പേ​ര്‍​ക്കും ഇ​ത​ര സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ 33 പേ​ര്‍​ക്കും വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ ര​ണ്ട് പേ​ര്‍​ക്കും 16 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ടെ​സ്റ്റ് പോ​സ്റ്റി​വി​റ്റി നി​ര​ക്ക്: 22.24%. ഇ​തോ​ടെ ജി​ല്ല​യി​ല്‍ ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട പോ​സി​റ്റീ​വ് കേ​സു​ക​ള്‍ 1,23,821 ആ​യി. ഇ​വ​രി​ല്‍ 3015 പേ​ര്‍ ഇ​ന്ന​ലെ രോ​ഗ​മു​ക്തി നേ​ടി. അ​തോ​ടെ ഇ​തി​ന​കം രോ​ഗം ഭേ​ദ​മാ​യ​വ​രു​ടെ എ​ണ്ണം 95,148 ആ​യി. 508 പേ​ര്‍ കോ​വി​ഡ് മൂ​ലം മ​രി​ച്ചു. ബാ​ക്കി 26,077 പേ​ര്‍ ചി​കി​ത്സ​യി​ലാ​ണ്.
ഇ​ന്ന് വാ​ക്‌​സി​നേ​ഷ​ന്‍ 62 കേ​ന്ദ്ര​ങ്ങ​ളി​ല്‍
ക​ണ്ണൂ​ര്‍: ജി​ല്ല​യി​ല്‍ ഇ​ന്ന് സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യി​ല്‍ 62 ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ ന​ല്‍​കും. സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും കോ​വാ​ക്‌​സി​ന്‍ ആ​ണ് ന​ല്‍​കു​ക. മി​ലി​ട്ട​റി ഹോ​സ്പി​റ്റ​ലി​ലും ഏ​ഴി​മ​ല ഐ​എ​ന്‍​എ​ച്ച് ന​വ​ജീ​വ​നി​യി​ലും അ​വി​ടെ​യു​ള്ള ജീ​വ​ന​ക്കാ​ര്‍​ക്ക് മാ​ത്ര​മാ​ണ് വാ​ക്സി​നേ​ഷ​ന്‍ ന​ല്‍​കു​ന്ന​ത്. ആ​യ​തി​നാ​ല്‍ ഈ ​ര​ണ്ട് കേ​ന്ദ്ര​ങ്ങ​ളി​ലും പൊ​തു​ജ​ങ്ങ​ള്‍ ഓ​ണ്‍​ലൈ​നാ​യി ഷെ​ഡ്യൂ​ള്‍ ചെ​യ്ത് അ​പ്പോ​യ്ന്‍റ്മെ​ന്‍റ് എ​ടു​ത്താ​ലും വാ​ക്‌​സി​ന്‍ ല​ഭി​ക്കു​ന്ന​ത​ല്ല.
ആ​ര്‍​ടിപി​സി​ആ​ര്‍ ടെ​സ്റ്റ്
ക​ണ്ണൂ​ര്‍: ജി​ല്ല​യി​ല്‍ മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് ഇ​ന്ന് ഇ​രി​ട്ടി ചാ​വ​ശേ​രി​പ​റ​മ്പ് കോ​ള​നി, മു​ഴ​പ്പി​ല​ങ്ങാ​ട് യു​പി സ്‌​കൂ​ള്‍, പെ​രി​ങ്ങോം ഉ​മ്മ​റ​പ്പൊ​യി​ല്‍ സി​എ​ഫ്എ​ല്‍​ടി​സി, ക​ട​വ​ത്തൂ​ര്‍ എ​ര​ഞ്ഞി​ന്‍​കീ​ഴി​ല്‍ മൈ​ത്രി സ്‌​പെ​ഷ​ല്‍ സ്‌​കൂ​ള്‍, ക​രി​ങ്ക​യം സ​ബ്‌​സെ​ന്‍റ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ൽ സൗ​ജ​ന്യ കോ​വി​ഡ് -19 ആ​ര്‍​ടി-​പി​സി​ആ​ര്‍ ടെ​സ്റ്റ് ന​ട​ത്തും. രാ​വി​ലെ 10 മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു വ​രെ​യാ​ണ് പ​രി​ശോ​ധ​ന​സ​മ​യം.