അ​ച്ഛ​ൻ കോ​ൺ​ഗ്ര​സ് വി​രു​ദ്ധ​ന​ല്ലെ​ന്ന് പി.​രാ​മ​കൃ​ഷ്ണ​ന്‍റെ മ​ക​ൻ
Wednesday, June 23, 2021 12:52 AM IST
ക​ണ്ണൂ​ര്‍: അ​ച്ഛ​ന്‍ പ​റ​ഞ്ഞ വാ​ച​ക​ങ്ങ​ളി​ലെ ര​ണ്ടു ക്ലി​പ്പ് മാ​ത്രം ഉ​പ​യോ​ഗി​ച്ച് കോ​ൺ​ഗ്ര​സി​നെ​യോ കെ.​സു​ധാ​ക​ര​നെ​യോ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ന്ന​ത് സി​പി​എ​മ്മും മു​ഖ്യ​മ​ന്ത്രി​യും നി​ര്‍​ത്ത​ണ​മെ​ന്ന് മു​ന്‍ കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​രാ​മ​കൃ​ഷ്ണ​ന്‍റെ മ​ക​ന്‍ ദീ​പ​ക് കൃ​ഷ്ണ.
അ​ച്ഛ​ന്‍ കോ​ണ്‍​ഗ്ര​സ് വി​രു​ദ്ധ​ന​ല്ല. അ​ന്ന​ത്തെ രാ​ഷ്ട്രീ​യ​സാ​ഹ​ച​ര്യ​ത്തി​ല്‍ ചി​ല അ​ഭി​പ്രാ​യ​ങ്ങ​ള്‍ പ​റ​ഞ്ഞി​ട്ടു​ണ്ടാ​കും. എ​ന്നു​വ​ച്ച് എ​ല്ലാ​ക്കാ​ല​ത്തും ആ ​നി​ല​പാ​ടാ​യി​രു​ന്നി​ല്ല അ​ച്ഛ​ന്. അ​ച്ഛ​ന്‍ പ​റ​ഞ്ഞ കാ​ര്യ​ത്തി​ലെ ക്ലി​പ്പ് മു​ഴു​വ​ന്‍ കാ​ണി​ക്കാ​തെ ചെ​റി​യ ഭാ​ഗ​ങ്ങ​ള്‍ കാ​ണി​ച്ച് സു​ധാ​ക​ര​നെ മോ​ശ​മാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​ത് പു​തു​ത​ല​മു​റ​യി​ല്‍ തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്താ​നെ സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്ന് ദീ​പ​ക് പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ​ദി​വ​സം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​ച്ഛ​ന്‍ പ​ണ്ടു പ​റ​ഞ്ഞ കാ​ര്യം സൂ​ചി​പ്പി​ക്കു​ക​യു​ണ്ടാ​യി. അ​തി​നു​ശേ​ഷം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​രു​ന്ന പ​ല ക്ലി​പ്പിം​ഗു​ക​ളും മോ​ശ​പ്പെ​ട്ട രീ​തി​യി​ലാ​ണ്. ഇ​ത് കു​ടും​ബ​ത്തി​ന് ഏ​റെ പ്ര​യാ​സ​മു​ണ്ടാ​ക്കു​ന്ന​താ​ണ്. എ​ത്ര​യോ വ​ര്‍​ഷം മു​ന്പ് പ​റ​ഞ്ഞ കാ​ര്യം എ​പ്പോ​ഴും പ്ര​ച​രി​പ്പി​ക്കു​ന്ന​ത് ശ​രി​യ​ല്ല. അ​ച്ഛ​ന്‍റെ അ​വ​സാ​ന​കാ​ല​ത്ത് അ​ച്ഛ​നും സു​ധാ​ക​ര​നും ത​മ്മി​ല്‍ ന​ല്ല ബ​ന്ധ​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.
സു​ധാ​ക​ര​ന്‍ ന​ട​ത്തി​യ ഒ​ട്ടേ​റെ സ​മ​ര​പ​രി​പാ​ടി​ക​ളി​ല്‍ അ​ച്ഛ​ന്‍ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. അ​ച്ഛ​ന്‍ മ​രി​ച്ച​പ്പോ​ള്‍ രാ​വി​ലെ​മു​ത​ല്‍ വൈ​കു​ന്നേ​രം​വ​രെ സു​ധാ​ക​ര​ന്‍ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. പി​ണ​റാ​യി​യു​മാ​യി ന​ല്ല ബ​ന്ധ​മാ​യി​രു​ന്നു അ​ച്ഛ​ന്. രാ​ഷ്‌​ട്രീ​യ​പ​ര​മാ​യി അ​ച്ഛ​ന്‍ ഒ​രി​ക്ക​ലും പി​ണ​റാ​യി​യെ പി​ന്തു​ണ​ച്ചി​ട്ടി​ല്ല. അ​ച്ഛ​ന്‍ എ​പ്പോ​ഴും എ​തി​ര്‍​ക്കു​ന്ന​ത് സി​പി​എ​മ്മി​നെ​യാ​ണ്. അ​ക്ര​മ​രാ​ഷ്ട്രീ​യ​ത്തി​ന് എ​തി​രാ​യി​രു​ന്നു. അ​ക്ര​മ​ങ്ങ​ള്‍​ക്കെ​തി​രേ നി​ര​ന്ത​രം രം​ഗ​ത്തി​റ​ങ്ങി​യി​ട്ടു​ണ്ട്. ഒ​രു​കാ​ല​ത്ത് അ​ച്ഛ​ന്‍ ഇ​ട​തു​പ​ക്ഷ​ത്തോ​ടൊ​പ്പം നി​ന്ന​പ്പോ​ഴും ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​യോ​ഗ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് പ​താ​ക കെ​ട്ടാ​ത്ത​തി​നെ തു​ട​ര്‍​ന്ന് വേ​ദി പ​ങ്കി​ടാ​തെ മാ​റി​നി​ന്ന സം​ഭ​വം ഉ​ണ്ടാ​യി​ട്ടു​ണ്ട്. അ​ന്ന​ത്തെ രാ​ഷ്ട്രീ​യ​സാ​ഹ​ച​ര്യ​മാ​ണ് ഇ​ട​തു​പ​ക്ഷ​ത്തോ​ടൊ​പ്പം നി​ല​കൊ​ള്ളാ​നി​ട​യാ​ക്കി​യ​ത്. അ​തു പി​ന്നീ​ട് ആ​വ​ര്‍​ത്തി​ച്ചി​രു​ന്നി​ല്ലെ​ന്നും ദീ​പ​ക് പ​റ​ഞ്ഞു. പി​ണ​റാ​യി വി​ജ​യ​നു​മാ​യി വ്യ​ക്തി​പ​ര​മാ​യി യാ​തൊ​രു വി​ദ്വേ​ഷ​വു​മി​ല്ല. എ​ന്‍റെ വി​വാ​ഹ സ​മ​യ​ത്തു​പോ​ലും ആ​ദ്യം വി​ളി​ച്ച​ത് പി​ണ​റാ​യി വി​ജ​യ​നാ​യി​രു​ന്നു.
അ​ച്ഛ​ന്‍ മ​രി​ച്ച​പ്പോ​ഴും പി​ണ​റാ​യി വി​ളി​ച്ച് കാ​ര്യ​ങ്ങ​ള്‍ അ​ന്വേ​ഷി​ച്ചി​രു​ന്നു. ദ​യ​വാ​യി ഇ​നി​യെ​ങ്കി​ലും പ​ഴ​യ ക്ലി​പ്പ് വ​ച്ച് ത​ങ്ങ​ളെ ദ്രോ​ഹി​ക്ക​രു​തെ​ന്നു മാ​ത്ര​മാ​ണ് ഈ ​സ​മ​യ​ത്ത് പ​റ​യാ​നു​ള്ള​തെ​ന്നും ദീ​പ​ക് പ​റ​ഞ്ഞു. ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി.​ര​ഘു​നാ​ഥും ദീ​പ​ക്കി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.