വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​സ്ഥാ​ന​ത​ല ക്വി​സ് മ​ത്സ​രം
Tuesday, July 27, 2021 1:48 AM IST
ക​ണ്ണൂ​ർ: പെ​രു​ന്പ​ട​വ് ബി​ഷ​പ് വ​ള്ളോ​പ്പി​ള്ളി ജൂ​ബി​ലി മെ​മ്മോ​റി​യ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ​യും ദീ​പി​ക​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ജൂ​ബി​റി​ച്ച് ക​ൺ​സ​ൾ​ട്ട​ൻ​സി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​സ്ഥാ​ന​ത​ല ബി​ഷ​പ് മാ​ർ സെ​ബാ​സ്റ്റ്യ​ൻ വ​ള്ളോ​പ്പി​ള്ളി സ്മാ​ര​ക ഓ​ൺ​ലൈ​ൻ മ​ൾ​ട്ടി​മീ​ഡി​യ ക്വി​സ് മ​ത്സ​രം"​എ​ക്സ് ക്വു​സൈ​റ്റ് ഇ​ന്‍റ​ർ സ്കൂ​ൾ ബ്രെ​യി​ൻ വാ​ർ' സം​ഘ​ടി​പ്പി​ക്കു​ന്നു.

ത​ല​ശേ​രി രൂ​പ​ത​യു​ടെ പ്ര​ഥ​മ മെ​ത്രാ​ൻ മ​ല​ബാ​റി​ന്‍റെ മോ​സ​സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന മാ​ർ സെ​ബാ​സ്റ്റ്യ​ൻ വ​ള്ളോ​പ്പി​ള്ളി​യു​ടെ സ്മ​ര​ണ നി​ല​നി​ർ​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. എ​ട്ടാം​ക്ലാ​സ് മു​ത​ൽ പ്ല​സ്ടു വ​രെ ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാം. പൊ​തു​വി​ജ്ഞാ​നം, സ​മ​കാ​ലി​ക വി​ജ്ഞാ​നം, ദീ​പി​ക ദി​ന​പ​ത്ര​ത്തി​ൽ വ​രു​ന്ന പ്ര​ധാ​ന വാ​ർ​ത്ത​ക​ൾ എ​ന്നി​വ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

പ്രി​ലി​മി​ന​റി റൗ​ണ്ട്, സെ​മി ഫൈ​ന​ൽ, ഗ്രാ​ൻ​ഡ് ഫി​നാ​ലെ എ​ന്നി​ങ്ങ​നെ മൂ​ന്നു​ഘ​ട്ട​ങ്ങ​ളാ​യി​ട്ടാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. ദൃ​ശ്യ​ങ്ങ​ൾ, വോ​യ്സ് ക്ലി​പ്പ്, ചി​ത്ര​ങ്ങ​ൾ എ​ന്നി​വ​യു​ടെ സ​ഹാ​യ​ത്തോ​ടെ ഉ​ത്ത​ര​ങ്ങ​ൾ ക​ണ്ടെ​ത്താ​വു​ന്ന രീ​തി​യി​ൽ ഗൂ​ഗി​ൾ ഫോ​മി​ലാ​ണ് ആ​ദ്യ ര​ണ്ട് ഘ​ട്ട​ങ്ങ​ളും. ഗ്രാ​ൻ​ഡ് ഫി​നാ​ലെ zoom HD cloud മീ​റ്റിം​ഗ് പ്ലാ​റ്റ്ഫോ​മി​ൽ ത​ത്സ​മ​യ​മാ​യി​രി​ക്കും ന​ട​ത്തു​ക.

വി​ജ​യി​ക​ൾ​ക്ക് 5001 രൂ​പ, 3001 രൂ​പ, 2001 രൂ​പ എ​ന്നി​ങ്ങ​നെ കാ​ഷ് അ​വാ​ർ​ഡും ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യി​ൽ മ​ത്സ​രി​ക്കു​ന്ന​വ​ർ​ക്ക് മെ​മെ​ന്‍റോ​യും സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കും. പ്രി​ലി​മി​ന​റി റൗ​ണ്ട് ഓ​ഗ​സ്റ്റ് പ​ത്തി​നും സെ​മി ഫൈ​ന​ൽ ഓ​ഗ​സ്റ്റ് 24 നും ​ഗ്രാ​ൻ​ഡ് ഫി​നാ​ലെ ഓ​ഗ​സ്റ്റ് 31 നും ​ന​ട​ക്കു​മെ​ന്ന് സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​മാ​ണി മേ​ൽ​വെ​ട്ട​വും പ്രി​ൻ​സി​പ്പ​ൽ സ​ഖ​റി​യാ​സ് ഏ​ബ്ര​ഹാ​മും അ​റി​യി​ച്ചു.ഫോ​ൺ: 965622 1195 , 949695 9240 , 628269 954. ക്യൂ​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്തും ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.