സ്വ​ര്‍​ണ​ക്ക​ട​യി​ല്‍ മി​ന്ന​ൽ പ​രി​ശോ​ധ​ന
Sunday, September 19, 2021 1:25 AM IST
ത​ളി​പ്പ​റ​മ്പ് : ത​ളി​പ്പ​റ​മ്പി​ലെ മു​ക്കുപ​ണ്ട ത​ട്ടി​പ്പ് കേ​സി​ലെ ആ​രോ​പ​ണ വി​ധേ​യ​നാ​യ അ​പ്രൈ​സ​ര്‍ ര​മേ​ശ​ന് ഉ​ട​മ​സ്ഥാ​വ​കാ​ശ​മു​ള്ള ത​ളി​പ്പ​റ​മ്പി​ലെ ക​ട​യി​ൽ പോ​ലീ​സി​ന്‍റെ മി​ന്ന​ൽ പ​രി​ശോ​ധ​ന. സ്വ​ര ഗോ​ള്‍​ഡ് എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് ഇ​ന്ന​ലെ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. കേ​സി​ല്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത് മാ​ഫി​യ​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്നാ​ണ് ത​ളി​പ്പ​റ​മ്പ് എ​സ്ഐ പി.​സി. സ​ഞ്ജ​യ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഗു​ജ​റാ​ത്ത് സ്വ​ദേ​ശി​യാ​യ ത​ളി​പ്പ​റ​മ്പി​ലെ സ്ഥി​ര​താ​മ​സ​മാ​ക്കി​യ യു​വ​രാ​ജ് സേ​ട്ട് എ​ന്ന​യാ​ളു​ടെ​യും അ​പ്രൈ​സ​റു​ടെ​യും കൂ​ട്ട് ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ജ്വ​ല്ല​റി​യാ​ണി​ത്. മ​റ്റു ചി​ല ജ്വ​ല്ല​റി​ക​ൾ കൂ​ടി സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ലാ​ണെ​ന്നും സൂ​ച​ന​യു​ണ്ട്.
കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി അ​ന്വേ​ഷ​ണ​ത്തി​ല്‍ അ​പ്രൈ​സ​റു​ടെ പേ​രി​ല്‍ രേ​ഖ​ക​ളി​ല്ലാ​ത്ത സ്വ​ര്‍​ണ ഇ​ട​പാ​ട് ന​ട​ത്തി​യ​താ​യി സൂ​ച​ന ല​ഭി​ച്ചി​രു​ന്നു. ത​ളി​പ്പ​റ​മ്പി​ലെ ചി​ല ജ്വ​ല്ല​റി​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് സ്വ​ര്‍​ണ​ക്ക​ട​ത്ത് മാ​ഫി​യ​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​താ​യി സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും രേ​ഖ​ക​ളി​ല്ലാ​ത്ത സ്വ​ര്‍​ണ് ത​ളി​പ്പ​റ​മ്പി​ല്‍ എ​ത്തു​ന്ന​താ​യാ​ണ് സൂ​ച​ന. പ​ഞ്ചാ​ബ് നാ​ഷ​ണ​ല്‍ ബാ​ങ്ക് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തെ ത​ന്നെ ര​ണ്ടു പ്ര​തി​ക​ളെ ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി ടി.​കെ ര​ത്‌​ന​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് ചെ​യ്തി​രു​ന്നു. കേ​സി​ലെ മു​ഖ്യ ക​ണ്ണി​യാ​യ ബാ​ങ്കി​ലെ അ​പ്രൈ​സ​ര്‍ കൂ​ടി​യാ​യി​രു​ന്ന ര​മേ​ശ​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത് കേ​സ് അ​ന്വേ​ഷ​ണ​ത്തെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രു​ന്നു. ര​മേ​ശ​ന്‍റ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ മു​ക്കു​പ​ണ്ട ത​ട്ടി​പ്പ് തെ​ളി​ഞ്ഞ​ത്. സ്വ​ര ജ്വ​ല്ല​റി​യി​ല്‍ ന​ട​ന്ന റെ​യ്ഡി​ല്‍ അ​ഡീ​ഷ​ണ​ല്‍ എ​സ് ഐ ​ര​ഘു​നാ​ഥ്, എ​സ് സി ​പി ഒ ​ഓ​മ​ന, ഗ്രേ​ഡ് എ​സ് ഐ ​ഗ​ണേ​ശ​ന്‍ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.