ജ​യ​സൂ​ര്യ​യെ മി​ക​ച്ച ന​ട​നാ​ക്കി​യ​ത് ത​ളി​പ്പ​റ​മ്പി​ന്‍റെ സി​നി​മ
Sunday, October 17, 2021 12:40 AM IST
ത​ളി​പ്പ​റ​മ്പ്: ജ​യ​സൂ​ര്യ​യെ മി​ക​ച്ച ന​ട​നാ​ക്കി​യ വെ​ള്ളം ത​ളി​പ്പ​റ​മ്പി​ന്‍റെ സ്വ​ന്തം സി​നി​മ. ത​ളി​പ്പ​റ​മ്പു​കാ​ര​നാ​യ മു​ര​ളി കു​ന്നും​പു​റ​ത്തി​ന്‍റെ ജീ​വി​തം അ​ഭ്ര​പാ​ളി​ക​ളി​ല്‍ എ​ത്തി​ച്ച​തി​നാ​ണ് ഏ​റ്റ​വും മി​ക​ച്ച ന​ട​നു​ള്ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ര്‍​ഡ് ' വെ​ള്ളം ' സി​നി​മ​യി​ലൂ​ടെ ജ​യ​സൂ​ര്യ​ക്ക് ല​ഭി​ച്ച​ത്.

ത​ളി​പ്പ​റ​മ്പു​കാ​ര​നാ​ണ് വെ​ള്ളം സി​നി​മ​യു​ടെ എ​ഴു​ത്തു​കാ​രി​ല്‍ ഒ​രാ​ളാ​യ വി​ജേ​ഷ് വി​ശ്വ​വും. കൂ​ടാ​തെ ചി​ത്ര​ത്തി​ന്‍റെ നി​ര​വ​ധി അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​രും ത​ളി​പ്പ​റ​മ്പു​കാ​രാ​ണ്. 'വെ​ള്ളം' ഒ​ര​ര്‍​ത്ഥ​ത്തി​ല്‍ ത​ളി​പ്പ​റ​മ്പി​ന്‍റെ​കൂ​ടി ക​ഥ​പ​റ​ഞ്ഞ സി​നി​മ​യാ​ണ്.

ത​ളി​പ്പ​റ​മ്പു​കാ​ര​നാ​യ മു​ര​ളി കു​ന്നും​പു​റ​ത്തി​ന്‍റെ ജീ​വി​ത​മാ​ണ് സി​നി​മ​യു​ടെ പ്ര​തി​പാ​ദ്യം. ത​ളി​പ്പ​റ​മ്പി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളാ​യ പൂ​മം​ഗ​ലം, മു​ള്ളൂ​ല്‍, തൃ​ച്ചം​ബ​രം എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​യി​ട്ടാ​യി​രു​ന്നു ചി​ത്രീ​ക​ര​ണം. പ്ര​ധാ​ന രം​ഗ​ങ്ങ​ള്‍ ചി​ത്രീ​ക​രി​ച്ച​ത് 'സി​നി​മാ​പ്പ​ടി'​യെ​ന്ന് വി​ളി​പ്പേ​രു​ള്ള ത​ളി​പ്പ​റ​മ്പ് ന്യൂ​ബ​സാ​റി​ലെ പ​ടി​ക​ളി​ലും ഇ​ട​വ​ഴി​യി​ലും വ​ച്ചാ​ണ്.

പ്ര​ജേ​ഷ് സെ​ന്‍ ആ​ണ് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​നം. ചി​ത്ര​ത്തി​ല്‍ ഗാ​യ​ക​നാ​യ വി​ശ്വ​നാ​ഥ​ന്‍, അ​ഭി​നേ​താ​ക്ക​ളാ​യ സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ര്‍, റി​യാ​സ് കെ.​എം.​ആ​ര്‍, സു​ധീ​ഷ് കു​മാ​ര്‍, ജി​ജി​ന, പ​രേ​ത​നാ​യ സി.​വി.​എ​ന്‍ ഇ​രി​ണാ​വ് എ​ന്നി​വ​രും ത​ളി​പ്പ​റ​മ്പു​കാ​രാ​ണ്. ത​ളി​പ്പ​റ​മ്പി​ന്‍റെ ത​ന്നെ ചി​ത്ര​ത്തി​ലൂ​ടെ ജ​യ​സൂ​ര്യ സം​സ്ഥാ​ന​ത്തെ മി​ക​ച്ച ന​ട​നാ​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ത​ളി​പ്പ​റ​മ്പു​കാ​ര്‍.