ആ​റ​ളം ഫാ​മി​ലെ റ​ബ​ർ മ​ര​ങ്ങ​ൾ മു​റി​ച്ചു​നീ​ക്കു​ന്നു
Wednesday, December 8, 2021 1:15 AM IST
ഇ​രി​ട്ടി: ആ​റ​ളം ഫാ​മി​ൽ കാ​ല​പ്പ​ഴ​ക്ക​മെ​ത്തി​യ റ​ബ​ർ മ​ര​ങ്ങ​ൾ മു​റി​ച്ചു​നീ​ക്കാ​ൻ തു​ട​ങ്ങി. ഫാ​മി​ലെ ബ്ലോ​ക്ക്‌ ആ​റി​ലെ കാ​ല​പ്പ​ഴ​ക്ക​മെ​ത്തി​യ 4349 റ​ബ​ർ മ​ര​ങ്ങ​ളാ​ണ് വെ​ട്ടി​മാ​റ്റു​ന്ന​ത്‌. റി ക്കാർഡ്‌ വി​ല​യി​ലാ​ണ് റ​ബ​ർ മ​ര​ങ്ങ​ൾ ലേ​ല​ത്തി​ൽ പോ​യ​ത്‌. മ​ര​മൊ​ന്നി​ന് 4259 രൂ​പ നി​ര​ക്കി​ൽ പ​ത്തു ഹെ​ക്‌​ട​റി​ലെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ മ​ര​ങ്ങ​ൾ ഏ​റ്റെ​ടു​ക്കാ​ൻ 23 പ്ലൈ​വു​ഡ്‌ ക​ന്പ​നി​യു​ട​മ​ക​ൾ ലേ​ല​ത്തി​നെ​ത്തി. റ​ബ​ർ മ​ര വി​പ​ണി​യി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കി​ലാ​ണ് ഫാ​മി​ലെ മ​ര​ങ്ങ​ൾ വി​റ്റു​പോ​യ​ത്‌. സ​മ​യ​ബ​ന്ധി​ത​മാ​യി മു​റി​ച്ചു​നീ​ക്കു​മെ​ന്ന വ്യ​വ​സ്ഥ​യി​ലാ​ണ് ലേ​ലം ഉ​റ​പ്പി​ച്ച​ത്‌. പ​ത്തു ഹെ​ക്‌​ട​റി​ൽ റ​ബ​ർ പു​തു​ക്കൃ​ഷി​യും ഹ്ര​സ്വ​കാ​ല വി​ള കൃ​ഷി​യും ന​ട​ത്താ​നാ​ണ് ‌ ആ​ദാ​യം ന​ൽ​കാ​ത്ത റ​ബ​ർ മ​രം മു​റി​ച്ചു​നീ​ക്കു​ന്ന​തെ​ന്ന്‌ ഫാം ​എം​ഡി എ​സ്‌. ബി​മ​ൽ​ഘോ​ഷ്‌ പ​റ​ഞ്ഞു.