ഡി​ടി​പി​സി​യു​ടെ സെ​ലി​ബ്രേ​ഷ​ന്‍ പ്ലാ​റ്റ്‌​ഫോം ഒ​രു​ങ്ങി! ആ​ഘോ​ഷ​ങ്ങ​ള്‍ ഇ​നി വെ​ള്ള​ത്തി​ലും
Saturday, January 29, 2022 1:21 AM IST
നീ​ലേ​ശ്വ​രം: കാസർഗോഡ് ജി​ല്ലാ ടൂ​റി​സം പ്രൊ​മോ​ഷ​ന്‍ കൗ​ണ്‍​സി​ലി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ല്‍ ജ​ലാ​ശ​യ​ത്തി​ല്‍ നി​ര്‍​മി​ച്ച തു​റ​സാ​യ ആ​ഘോ​ഷ​വേ​ദി (ഓ​പ്പ​ണ്‍ യൂ​ട്ടി​ലി​റ്റി സെ​ലി​ബ്രേ​ഷ​ന്‍ പ്ലാ​റ്റ്ഫോം) കോ​ട്ട​പ്പു​റ​ത്ത് പൂ​ര്‍​ത്തി​യാ​യി. 500 സ്‌​ക്വ​യ​ര്‍ ഫീ​റ്റ് വി​സ്താ​ര​മു​ള്ള ടൂ​റി​സം വ​കു​പ്പി​ന്‍റെ ഫ്ളോ​ട്ടിം​ഗ് ബോ​ട്ട് ജെ​ട്ടി​യാ​ണ് മോ​ടി​ കൂ​ട്ടി​യും രൂ​പാ​ന്ത​രം വ​രു​ത്തി​യും രാജ്യാന്തര നി​ല​വാ​ര​മു​ള്ള ഒ​ഴു​കു​ന്ന വേ​ദി​യാ​ക്കി മാ​റ്റി​യ​ത്.

വേ​ദി​യു​ടെ ന​ട​ത്തി​പ്പ് സ്വ​കാ​ര്യസ്ഥാ​പ​ന​ങ്ങ​ള്‍​ക്കോ വ്യ​ക്തി​ക​ള്‍​ക്കോ ക​രാറടി​സ്ഥാ​ന​ത്തി​ല്‍ വി​ട്ടു​നൽകാനാണ് ഡി​ടി​പി​സി ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഏ​റ്റ​വും ഉ​യ​ര്‍​ന്ന പ്ര​തി​മാ​സവാ​ട​ക വാ​ഗ്ദാ​നം ചെ​യ്യു​ന്ന​വ​ര്‍​ക്ക് തു​ട​ക്ക​ത്തി​ല്‍ മൂ​ന്നു വ​ര്‍​ഷ​ത്തേ​ക്കാ​യി​രി​ക്കും വേ​ദി​യു​ടെ ന​ട​ത്തി​പ്പ് ചു​മ​ത​ല ന​ൽ​കു​ക.

വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഔ​ട്ട്‌​ഡോ​ര്‍ ഫോ​ട്ടോ ഷൂ​ട്ടിം​ഗ്, പി​റ​ന്നാ​ളാ​ഘോ​ഷം, അ​ത്താ​ഴ സ​ല്‍​ക്കാ​രം, കു​ടും​ബ സം​ഗ​മം, വാ​ല​ന്‍റൈ​ന്‍​ ദി​നാ​ഘോ​ഷം, കാ​ന്‍​ഡി​ല്‍ ലൈ​റ്റ് ഡി​ന്ന​ര്‍ എ​ന്നി​വ​യ്ക്ക് ആ​ക​ര്‍​ഷ​ക​മാ​യ വേ​ദി​യാ​കാ​ന്‍ ഒ​ഴു​കു​ന്ന സെ​ലി​ബ്രേ​ഷ​ന്‍ പ്ലാ​റ്റ്‌​ഫോ​മി​ന് ക​ഴി​യു​മെ​ന്ന് ഡി​ടി​പി​സി സെ​ക്ര​ട്ട​റി ലി​ജോ ജോ​സ​ഫ് പ​റ​ഞ്ഞു.

ക​രാ​റ​ടി​സ്ഥാ​ന​ത്തി​ല്‍ വേ​ദി​യു​ടെ ന​ട​ത്തി​പ്പ് ചു​മ​ത​ല ഏ​റ്റെ​ടു​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍​ക്ക് ഫെ​ബ്രു​വ​രി അ​ഞ്ചി​ന് മു​മ്പാ​യി വി​ദ്യാ​ന​ഗ​റി​ലു​ള്ള ഡി​ടി​പി​സി ഓ​ഫീ​സി​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാം. അ​പേ​ക്ഷാ​ഫോ​റം അ​വി​ടെ​നി​ന്നു​ത​ന്നെ ല​ഭി​ക്കും. ഫോ​ണ്‍: 9746462679, +91 4994 256450.

നി​ല​വി​ല്‍ മു​പ്പ​തോ​ളം ഹൗ​സ്ബോ​ട്ടു​ക​ളു​ള്ള കോ​ട്ട​പ്പു​റ​ത്ത് എ​ട്ടു​കോ​ടി രൂ​പ മു​ത​ല്‍​മു​ട​ക്കി​ല്‍ സം​സ്ഥാ​ന വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ് നി​ര്‍​മി​ക്കു​ന്ന ഹൗ​സ്ബോ​ട്ട് ടെ​ര്‍​മി​ന​ല്‍ കൂ​ടി ഏ​പ്രി​ലി​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കു​ന്ന​തോ​ടെ ഹൗ​സ് ബോ​ട്ടു​ക​ളു​ടെ എ​ണ്ണ​വും അ​തി​ന് ആ​നു​പാ​തി​ക​മാ​യി വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​വും വ​ര്‍​ധി​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ ക​ണ​ക്കു​കൂ​ട്ട​ല്‍.